For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിരിക്കാം ചിന്തിക്കാം, പ്രണയിക്കുകയും ചെയ്യാം, ചില ന്യൂജെന്‍ വിശേഷങ്ങള്‍ എത്തുന്നു

    |

    ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചില ന്യൂജെന്‍ വിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ദിലീപ് മുഖ്യാതിഥിയായി എത്തിയ ചടങ്ങില്‍ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

    Chila NewGen Nattuvisheshangal

    നാട്ടിന്‍ പുറത്തെ ചില പുതിയതലമുറയുടെ കഥ നര്‍മവും പ്രണയവും ചേര്‍ത്ത് പറയുന്ന ചിത്രമാണ് ചില ന്യൂജെന്‍ വിശേഷങ്ങള്‍. നോവല്‍, മൊഹബ്ബത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ് വിജയന്‍ സംവിധാനം ചെയ്ത് നിര്‍മിയ്ക്കുന്ന ചിത്രമാണ് ചില ന്യൂജെന്‍ വിശേഷങ്ങള്‍. എസ് എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്.

    സിനിമയും പഠനവും ഒരുമിച്ച് നടക്കില്ല!! കോളേജിൽ നിന്ന് ഗ്രേസ് മാർക്ക് കിട്ടില്ല, പ്രിയ പറയുന്നു

    നവാഗതനായ അഖില്‍ പ്രഭാകരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കന്നത്. സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ഹരിഷ് കണാരന്‍, ദിനേശ് പണിക്കര്‍, വിഷ്ണു പ്രിയ, സുബി, ബിജുക്കുട്ടന്‍, ശിവകാമി, സോനു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

    Chila NewGen Nattuvisheshangal1

    ഈസ്റ്റോ കോസ്റ്റ് ആല്‍ബങ്ങള്‍ മുതലേ കൂടെയുണ്ടായിരുന്ന എം ജയചന്ദ്രനാണ് ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത്. പ്രണയവും നാട്ടിന്‍പുറത്തെ വിശേഷങ്ങളും പറയുന്ന പാട്ടുകള്‍ പാടുന്നത് യേശുദാസ്, പി ജയചന്ദ്രന്‍, ഹരിഹരന്‍, ശ്രേയ ഘോഷാല്‍ എന്നിവരാണ്.

    English summary
    Chila Newgen Nattuvisheshagal audio launch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X