meenakshi: മീനാക്ഷി വാഹനമോടിച്ചത് എങ്ങനെ നിയമലംഘനമാകും!! ആരാധകർ പറയുന്നതിങ്ങനെ...
ബൈക്ക് ഓടിച്ചതിന് പിടികൂടാത്ത പോലീസ് കാര്‍ ഓടിച്ചതിന് തന്നെ പിടിക്കില്ലെന്നും മീനാക്ഷി
സമൂഹ മാധ്യമങ്ങളിൽ ചൂട്പിടിച്ച് ചർച്ചയായിരിക്കുകയാണ് ബാലതാരം മീനാക്ഷിയുടെ ഡ്രൈവിംഗ്. താരത്തിന്റെ ഈ പ്രവർത്തി വാഹന നിയമ ലംഘനമാണെന്നു ആരോപിച്ച് ഒരു വിഭാഗം ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വിവാദം കത്തികയറുമ്പോഴും ഇതൊക്കെ എന്ത് എന്ന മട്ടിലണ് താരത്തിന്റെ പ്രതികരണം.ലൈസന്‍സ് ഇല്ലെങ്കിലും ഇതില്‍ നിയമലംഘനമൊന്നും ഇല്ലെന്നാണ് മീനാക്ഷിയുടെ വാദം.

ഇതിനും മുൻപ് താൻ R15 ബൈക്ക് ഓടിച്ചിരുന്നെന്നും എന്നാൽ അന്നെന്നും തന്നെ പോലീസ് പിടികൂടിയില്ലെന്നും താരം പറഞ്ഞ്. അന്ന് പിടികൂടാത്ത പോലീസ് ഇന്ന് കാറ്‍ ഓടിച്ചതിനും തന്നെ പിടിക്കില്ലെന്നാണ് മീനാക്ഷി പറയുന്നത്. റോഡിൽ കൂടിയല്ലാതെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂടി വാഹനമോടിക്കുന്നത് നിയമലംഘനമല്ലെന്നാണ് മീനാക്ഷിയുടെ ആരാധകരുടെ വാദം. അതേസമയം 12 വയസുമാത്രമുള്ള മീനാക്ഷി വാഹനമോടിച്ചത് റോഡ് നിയമങ്ങളുടെ ലംഘനമാണെന്നു ഒരു കൂട്ടർ വാദിക്കുന്നുണ്ട്.
റബ്ബർ തോട്ടത്തിലൂടെ കാറോടിച്ച് മോഹൻലാൽ സ്റ്റൈലിൽ ഡയലോഗ് പറയുന്ന വീഡിയോ മീനാക്ഷി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ലാലേട്ടന്റെ സൂപ്പർ ഹിറ്റ് ചിത്രമായ രാജാവിന്റെ മകനിലെ ഫോണ്‍ നമ്പരുള്ള കാറാണ് മീനാക്ഷിയുടേത്. മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ പ്രചരാര്‍ത്ഥമാണ് മീനാക്ഷി കാറോടിച്ച വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
വീഡിയോ കാണാം..


Click it and Unblock the Notifications











