Simran:പുകവലിക്കരുതെന്ന് പഠിപ്പിച്ച പെണ്‍കുട്ടി എവിടെ! എട്ട് വയസുകാരിയുടെ അവസ്ഥ എന്താണെന്നറിയാമോ
'കാജള്‍' എന്ന കന്നട ചിത്രത്തിലൂടെയാണ് തെന്നിന്ത്യയിലേയ്ക്കുള്ള സിമ്രാന്റെ അരങ്ങേറ്റം.
സിനിമയിൽ അഭിനയിക്കാതെ തന്നെ ചിലർ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടാറുണ്ട്. അങ്ങനെ താരമായതാണ് സിമ്രൻ നടേക്കർ. ഒരു പക്ഷെ താരത്തിന്റെ ഈ പേരു പറഞ്ഞാൽ പ്രേക്ഷകർക്ക് മനസിലാകാൻ സാധ്യതയില്ല. തിയേറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിനു മുൻപ് പുകവലിയ്ക്ക് വലിയ വില കൊടുക്കേണ്ടുവരുമെന്ന് പറഞ്ഞ് സ്ക്രീനിൻ പ്രത്യക്ഷപ്പെടുന്ന അച്ഛനേയും മകളേയും പ്രേക്ഷകർ അത്രവേഗം മറക്കില്ല. നിഷ്കളങ്കമായ മുഖത്തോടു കൂടി പ്രത്യക്ഷപ്പെട്ട കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയാമോ.

എട്ടു വയസിൽ അഭിനയിച്ച ഒറ്റ പരസ്യ ചിത്രം താരത്തിന്റെ കരിയർ മാറ്റി മറിച്ചത്. പിന്നീട് സിമ്രനെ തേടി എത്തിയത് കൈനിറയെ അവസരങ്ങളായിരുന്നു. 150 ൽ പരം പരസ്യ ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്. കൂടാതെ ബോളിവുഡ് സിനിമകളിലും തിളങ്ങാൻ സിമ്രാനു സാധിച്ചു. ഇപ്പോഴിത കന്നഡ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്.
'കാജള്‍' എന്ന കന്നട ചിത്രത്തിലൂടെയാണ് തെന്നിന്ത്യയിലേയ്ക്കുള്ള സിമ്രാന്റെ അരങ്ങേറ്റം. പ്രണയം പ്രമേയമാകുന്ന ചിത്രത്തിമാത്രമാണ് കജൾ. യുഎഇയിൽ സ്ഥിരതാമസക്കാരിയായ പെൺകുട്ടി തന്റെ ഗ്രാമത്തിലെത്തുകയും. അവിടെയുള്ള ഒരു യുവാവുമായി പ്രണയത്തിലാകുകയും പിന്നീടുണ്ടാകുന്ന സംഭവി വികാസങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. സുമന്ത് ക്രാന്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍.


Click it and Unblock the Notifications











