»   » കുട്ടിത്താരങ്ങളായി എത്തിയ ബോളിവുഡ് നടീനടന്മാര്‍

കുട്ടിത്താരങ്ങളായി എത്തിയ ബോളിവുഡ് നടീനടന്മാര്‍

Posted By:
Subscribe to Filmibeat Malayalam

പല പ്രത്യേകതകളുമായിട്ടാണ് സിനിമകളില്‍ പുതുമുഖ താരങ്ങള്‍ എത്താറുള്ളത്. ചിലര്‍ സിനിമയിലെ കുടുംബപാരമ്പര്യത്തിന്റെ മഹിമയുമായിട്ടായിരിക്കും എത്തുന്നത്. മറ്റു ചിലരാകട്ടെ മോഡലിങ്ങിലെയും ആങ്കറിങ്ങിലെയും മികവുമായിട്ടായിരിക്കും സിനിമയില്‍ അരങ്ങേറുന്നത്. ഇനിയും ചിലരുണ്ട് ബാലതാരങ്ങളായി എത്തി സിനിമയ്‌ക്കൊപ്പം എക്കാലത്തും യാത്രചെയ്യുന്നവര്‍ അങ്ങനെ ഒട്ടേറെ താരങ്ങളുണ്ട് ബോളിവുഡില്‍.

ബാലതാരങ്ങളായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഇവര്‍ വിവിധ പ്രായങ്ങളില്‍പല കഥാപാത്രങ്ങളുമായി തിളങ്ങിനില്‍ക്കുന്നുണ്ട്. ശ്രീദേവി, അമീര്‍ ഖാന്‍, ഊര്‍മിള, ഹൃത്തിക് റോഷന്‍ തുടങ്ങിയ പല പ്രമുഖ താരങ്ങളും കുഞ്ഞുന്നാളിലേ വെള്ളിത്തിരയിലെത്തിയവരാണ്. ഇവരില്‍പലരും കരിയറില്‍ തങ്ങള്‍ക്ക് സമാനരായി ആരുമില്ലെന്ന് തെളിയിച്ച് കഴിഞ്ഞവരുമാണ്. ബാലതാരങ്ങളായി എത്തി സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ ചില താരങ്ങള്‍ ഇതാ

കുട്ടിത്താരങ്ങളായി എത്തിയ ബോളിവുഡ് നടീനടന്മാര്‍

തമിഴ്‌നാട്ടുകാരിയായ ശ്രീദേവി ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. നാലാമത്തെ വയസിലാണ് ആദ്യമായി ശ്രീ സിനിമയിലഭിനയിക്കുന്നത്. കാന്തന്‍ കരുണൈ ആണ് ശ്രീദേവിയുടെ ആദ്യ ചിത്രം. പിന്നീട് ബാലതാരമായി ഒട്ടേറെ ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലുമെല്ലാം പിന്നീട് നായിക വേഷങ്ങള്‍ ചെയ്ത ശ്രീയെ പിന്നീട് ബോളിവുഡ് സ്വന്തമാക്കുകയായിരുന്നു.

കുട്ടിത്താരങ്ങളായി എത്തിയ ബോളിവുഡ് നടീനടന്മാര്‍

സംവിധായകനും നടനുമായ രാകേഷ് റോഷന്റെ മകന്‍ ഹൃത്തിക്കും ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. ആറാമത്തെ വയസിലാണ് ഹൃത്തിക് ആദ്യമായി മൂവി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ആദ്യമായി ഒരു നൃത്തരംഗത്തിലൂടെ സിനിമയിലെത്തിയ ഹൃത്വിക് പിന്നീട് പിതാവ് അഭിനയിച്ച ആപ് കേ ദീവാനേ എന്ന ചിത്രത്തില്‍ബാലതാരമായി അഭിനയിച്ചു. പിന്നീട് യുവത്വത്തിലെത്തിയ ഹൃത്തിക് കരണ്‍ അര്‍ജുന്‍, കോയ്‌ല എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്യുകയും ചെയ്തിട്ടുണ്ട്.

കുട്ടിത്താരങ്ങളായി എത്തിയ ബോളിവുഡ് നടീനടന്മാര്‍

രാജ് കപൂറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് ഋഷി കപൂര്‍ സിനിമയിലെത്തിയത്. ടീനേജ് കാലത്താണ് ഋഷി മേരാ നാം ജോക്കര്‍ എന്ന ചിത്രത്തില്‍ രാജ് കപൂറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത്. ഇതുകഴിഞ്ഞ് മൂന്നു വര്‍ഷം കഴിഞ്ഞാണ് ബോബിയെന്ന ചിത്രത്തില്‍ ഋഷി അഭിനയിച്ചത് പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

കുട്ടിത്താരങ്ങളായി എത്തിയ ബോളിവുഡ് നടീനടന്മാര്‍

അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് നീതു സിങ്. ഇപ്പോള്‍ ഋഷി കപൂറിന്റെ ഭാര്യ, രണ്‍ബീര്‍ കപൂറിന്റെ അമ്മ തുടങ്ങിയ വിശേഷങ്ങളാണ് നീതുവിന് ഏറെയും ലഭിയ്ക്കുന്നത്. പക്ഷേ കഴിവുറ്റ ഒരു താരമായിരുന്നു ഇവര്‍. എട്ടുവയസ്സുള്ളപ്പോളാണ് നീതു ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. സുരാജ് എന്ന ചിത്രത്തില്‍ ഒരു കൊച്ചുവേഷമാണ് ആദ്യമായി അവതരിപ്പിച്ചത്. മൂന്നാമത് അഭിനയിച്ച ചിത്രമായ ദോ കാളിയന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. യാദോന്‍ കി ഭാരത് എന്ന ചിത്രത്തിലൂടെ നീതു മികച്ചൊരു നടിയായി മാറി.

കുട്ടിത്താരങ്ങളായി എത്തിയ ബോളിവുഡ് നടീനടന്മാര്‍

അമ്മാവനായ അമീര്‍ ഖാന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ബോളിവുഡിന്റെ യുവനായകന്‍ ഇമ്രാന്‍ കാന്‍ അഭിനയത്തില്‍ ഹരിശ്രീ കുറിച്ചത്. അമീറിന്റെ പ്രശസ്ത ചിത്രങ്ങളായ ഖ്വയാമത് സെ ഖ്വയാമത് തക് എന്ന ചിത്രത്തിലും ജോ ജീതേ വൊഹി സിക്കന്ദന്‍ എന്ന ചിത്രത്തിലും അമീറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഇമ്രാനായിരുന്നു.

കുട്ടിത്താരങ്ങളായി എത്തിയ ബോളിവുഡ് നടീനടന്മാര്‍

ബോളിവുഡില്‍ അമീര്‍ ഖാന്റെ ആദ്യ ചിത്രം യാദോന്‍ കി ഭാരത് ആയിരുന്നു. ബോളിവുഡിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ഈ ചിത്രം. ഇതിലഭിനയിക്കുമ്പോള്‍ അമീറിന് ഏഴുവയസായിരുന്നു പ്രായം.

കുട്ടിത്താരങ്ങളായി എത്തിയ ബോളിവുഡ് നടീനടന്മാര്‍

ഐ ആം എ കോംപ്ലാന്‍ ബോയ് എന്ന ഡയലോഗ് ആരും മറന്നിരിക്കാനിടയില്ല. കോംപ്ലാന്റെ പരസ്യത്തില്‍ ഓടിയണയുന്ന ചുറുചുറുക്കുള്ള ആണ്‍കുട്ടിയായി അഭിനയിച്ചത് ഷാഹിദ് കപൂറായിരുന്നു. അയേഷ ടാക്കിയയായിരുന്നു പരസ്യത്തില്‍ ഷാഹിദിനൊപ്പം അഭിനയിച്ച പെണ്‍കുട്ടി. പിന്നീട് ആംഘോ മേ തേരെ ഹി ചെഹ്ര എന്ന ചിത്രത്തിലും ബാലതാരമായി ഷാഹിദ് അഭിനയിച്ചു.

കുട്ടിത്താരങ്ങളായി എത്തിയ ബോളിവുഡ് നടീനടന്മാര്‍

ബോളിവുഡില്‍ അരങ്ങേറ്റം നടത്തുമ്പോള്‍ ഊര്‍മ്മിളയ്ക്ക് പ്രായം ആറു വയസായിരുന്നു. ശശി കപൂര്‍, രേഖ എന്നിവര്‍ അഭിനയിച്ച കലിയുഗ് എന്ന ചിത്രത്തിലാണ് ഊര്‍മ്മിള ആദ്യമായി ബാലതാരമായത്. പിന്നീട് ഒന്‍പതാമത്തെ വയസില്‍ മസൂം എന്ന ചിത്രത്തിലും അഭിനയിച്ചു.

കുട്ടിത്താരങ്ങളായി എത്തിയ ബോളിവുഡ് നടീനടന്മാര്‍

ബോളിവുഡിലെ പ്രശസ്ത സിനിമാ കുടുംബമായ കപൂര്‍ ഫാമിലിയില്‍ ജനിച്ച ശശി കപൂര്‍ ഏവാം വയസിലാണ് തഡ്ബീര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ആഗ്, ആവാര എന്നീ ചിത്രങ്ങളില്‍ സഹോദരന്‍ രാജ് കപൂറിന്റെ കുട്ടിക്കാലമവതരിപ്പിച്ചത് ശശി കപൂറായിരുന്നു.

കുട്ടിത്താരങ്ങളായി എത്തിയ ബോളിവുഡ് നടീനടന്മാര്‍

പതിനൊന്നാമത്തെ വയസിലാണ് സഞ്ജയ് ദത്ത് ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്. റേഷം ഓര്‍ ഷെര എന്ന ചിത്രത്തില്‍ ഒരു ക്വവാലി ഗായകനായിട്ടാണ് സഞ്ജയ് അഭിനയിച്ചത്. ഈ ചിത്രത്തില്‍ പിതാവ് സുനില്‍ ദത്തായിരുന്നു നായകനായത്.

കുട്ടിത്താരങ്ങളായി എത്തിയ ബോളിവുഡ് നടീനടന്മാര്‍

ഷാഹിദ് അരങ്ങേറ്റം നടത്തിയ അതേ കോപ്ലാന്‍ പരസ്യത്തിലൂടെയായിരുന്നു അയേഷയെന്ന കൊച്ചു താരത്തിന്റെയും അരങ്ങേറ്റം. ഫാല്‍ഹുനി പഥകിന്റെ സംഗീത ആല്‍ബമായ മേരി ചുനാല്‍ ഉദ്ദ ഉദ്ദ ജയേയിലും അയേഷ അഭിനയിച്ചിട്ടുണ്ട്.

കുട്ടിത്താരങ്ങളായി എത്തിയ ബോളിവുഡ് നടീനടന്മാര്‍

ബാലതാരമായി സിനിമയിലെത്തിയ മറ്റൊരു താരസന്തതിയാണ് ബോബി ഡിയോള്‍. പത്താമത്തെ വയസിലാണ് ബോബി ആദ്യമായി അഭിനയിച്ചത്. ധര്‍മ്മേന്ദ്രയുടെ കുട്ടിക്കാലമായിരുന്നു ബോബി ആദ്യമായി അവതരിപ്പിച്ചത്.

English summary
Here’s a look at a list of celebs who began their acting careers as child actors.
Please Wait while comments are loading...

Malayalam Photos

Go to : More Photos