ആദ്യം ലാലേട്ടനുമായൊരു സെൽഫി!! പിന്നെ ഒരു ഷേയ്ക്ക്ഹാന്റ്, സോഷ്യൽ മീഡിയയിൽ താരമായി ഈ കുറുമ്പൻ

കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷ ചടങ്ങിലായിരുന്നു സംഭവം

ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെയുണ്ട് ലാലേട്ടന്റെ ഫാൻസ് ലിസ്റ്റിൽ പ്രായ വ്യത്യാസമില്ലാതെ 6 മുതൽ അറുപത് വരെയുളളവർക്ക് താരം സ്വന്തം മോഹൻലാലാണ്. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ ഒരു നോക്ക് കാണാനോ ഒന്ന് സെൽഫി എടുക്കാനോ സ്പർശിക്കാനോ കിട്ടുന്ന ഒരു അവസരവും ആരും പാഴാക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലുമായിട്ടുള്ള ഒരു കുറുമ്പന്റെ വികൃതിയാണ്.

 mohanlal

കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷ ചടങ്ങിലായിരുന്നു സംഭവം. പരിപാടിയിൽ വിശിഷ്ടാതിഥിയായി എത്തിയ ലാലേട്ടന്റെ അടുത്ത് ഒരു മടിയും കൂടാതെ കയ്യിലൊരു മൊബൈൽ ഫോണുമായി പോകുകയാണ് ആ കൊച്ചു മിടുക്കാൻ. താരം കിട്ടിയാൽ ഒരു ഷേയ്ക്ക് ഹാന്റും കൊടുക്കണം എന്നുറപ്പിച്ചു കൊണ്ടാണ് കക്ഷിയുടെ പോക്ക്. എത്ര വലിയ താരമായാൽ എന്താണ്. വിചാരിച്ചത് നടത്തിയിട്ടെ ഈ കുറുമ്പൻ തിരികെ വന്നുള്ളൂ.

കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ഫെബ്രുവരി 8 ആയിരുന്നു കായംകുളംകൊച്ചുണ്ണിയുടെ വിജയാഘോഷ പരിപാടികൾ നടന്നത്. മോഹൻലാൽ, നിവിൻപോളി, സംവിധായകൻ റോഷൻ ആൻഡ്രൂസ്, ജീത്തു ജോസഫ്, പ്രിയ ആനന്ദ്, കാളിദാസ് ജയറാം എന്നിവരും പങ്കെടുത്തിരുന്നു‌.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X