ആ നടിയുടെ വാക്കുകള്‍ എന്നെ കരയിപ്പിച്ചു എന്ന് ചിന്മയ്
#മീടൂ എന്ന കാമ്പയിന്‍ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ തുടങ്ങിവച്ചത് ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയ് ആണ്. രചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് വിപ്ലവമായി. ഒരുപാട് പേര്‍ ചിന്മയുടെ ധൈര്യത്തെ പ്രശംസിച്ചു. എന്നാല്‍ അതോടെ ചിന്മയ്ക്ക് തമിഴ് സിനിമയില്‍ അവസരം കുറഞ്ഞു.
പലരും പ്രശംസിച്ച ധീരതയെ ഒരാള്‍ മാത്രം വിമര്‍ശിച്ചു. മീ ടൂ കാമ്പയിന്‍ വിഡ്ഡിത്തമാണെന്നും ആഭാസമാണെന്നും ആദ്യകാല നടി സൗക്കര്‍ ജാനകി പറഞ്ഞ വാക്കുകളാണ് ചിന്മയെ കരയിപ്പിച്ചിരിയ്ക്കുന്നത്. മീ ടൂ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്ത തരംതാണ പ്രവൃത്തിയാണെന്നാണ് ജാനകി പറഞ്ഞത്.

എപ്പോഴോ നടന്നത്, നടക്കാത്തത്, നടക്കാന്‍ സാധ്യതയുണ്ടായിരുന്നത് എല്ലാം ഇപ്പോള്‍ പറയേണ്ട കാര്യമെന്താണ്. വര്‍ഷങ്ങക്ക് മുന്‍പ് നടന്നതൊക്കെ ഇപ്പോള്‍ പറഞ്ഞത് കൊണ്ട് എന്ത് നേടി. ഒരു വ്യക്തി എന്ന നിലയില്‍ ആ വെളിപ്പെടുത്തല്‍ സമൂഹത്തിന് നിങ്ങളോടുള്ള മര്യാദ ഇല്ലാതാക്കും. കുടുംബത്തിന് നാണക്കേടുണ്ടാക്കും- എന്നൊക്കെയാണ് ജാനകി പറയുന്നത്.
ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തിലെ ഈ ഭാഗങ്ങള്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത് ചിന്മയ് തന്റെ സങ്കടം അറിയിച്ചു. ഈ അഭിമുഖം കണ്ട ശേഷം കരഞ്ഞുപോയി എന്നാണ് ചിന്മയ് പറഞ്ഞത്.


Click it and Unblock the Notifications











