മോശം ചിത്രങ്ങളും വീഡിയോയും അയയ്ക്കും! കാര്‍ത്തിക്കിനെതിരെ ആരോപണങ്ങളുമായി ചിന്മയി! കാണൂ!

മറ്റേതൊരു മേഖലയേയും പോലെ സിനിമാരംഗത്തും അത്ര നല്ല സമീപനമല്ല സ്ത്രീകളോടെന്നത് വീണ്ടും വ്യക്തമായിരിക്കുകയാണ്. ഹാര്‍വി വെയ്ന്‍സ്റ്റനെതിരെയുള്ള ആരോപണങ്ങളാണ് തുറന്നുപറച്ചിലുകള്‍ക്ക് വഴിയൊരുക്കിയത്. ഹോളിവുഡിന് പിന്നാലെ ബോളിവുഡും ഇതേറ്റുപിടിച്ചിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം നടുങ്ങിയിരുന്നു. ഇതിന് പിന്നാലെയായാണ് വനിതാ സംഘടന രൂപീകരിച്ചത്. ഡബ്ലുസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

ബോളിവുഡിന് പിന്നാലെ മീ ടൂ തുറന്നുപറച്ചിലുകള്‍ മലയാളത്തിലേക്കും എത്തിയിരിക്കുകയാണ്. മെറിന്‍ ജോസഫ് മുകേഷിനെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലില്‍ എല്ലാവരും ഞെട്ടിയിരുന്നു. ഇനിയൊരൊക്കെ ഈ ആരോപണത്തില്‍ കുരുങ്ങുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. സിനിമാലോകത്തെ പല വിഗ്രഹങ്ങളും ഈ സംഭവത്തോടെ തകര്‍ന്നടിയുമെന്നും വിലയിരുത്തലുകളുണ്ട്. സിനിമയിലെ ചൂഷണത്തെക്കുറിച്ച് മാത്രമല്ല സംഗീത മേഖലയിലെ കാര്യങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലും രംഗത്തുവന്നിരുന്നു. വൈരമുത്തുവിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ചിന്മയി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് കാര്‍ത്തിക്കിനെക്കുറിച്ചും അവര്‍ തുറന്നടിച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ചിന്മയിയുടെ വെളിപ്പെടുത്തല്‍

ചിന്മയിയുടെ വെളിപ്പെടുത്തല്‍

സ്വതസിദ്ധമായ ആലാപന ശൈലിയുമായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ഗായകനായണ് കാര്‍ത്തിക്ക്. കേള്‍ക്കുന്നത് പോലെ അത്ര നല്ല സ്വഭാവമല്ല അദ്ദേഹത്തിന്റേതെന്നാണ് ചിന്മയി പറയുന്നത്. വൈരമുത്തുവില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെയായാണ് ഇവര്‍ കാര്‍ത്തിക്കിന്‍രെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് തുറന്നടിച്ചത്. ട്വിറ്ററിലൂടെ ഇവരുടെ തുറന്നുപറച്ചില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മീ ടൂ വീണ്ടും ശക്തിയാര്‍ജ്ജിച്ചതോടെയാണ് പലരുടെയും യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. തങങളും പറയാനാഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ചാണ് പറയുന്നതെന്നറിയിച്ച് നിരവധി പേരാണ് ചിന്മയിക്ക് പിന്തുണ നല്‍കിയിട്ടുള്ളത്.

കാര്‍ത്തിക്കിനെക്കുറിച്ച് പറയാതിരിക്കാനാവില്ല

കാര്‍ത്തിക്കിനെക്കുറിച്ച് പറയാതിരിക്കാനാവില്ല

മീ ടൂവില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പറ്റാത്തൊരാളാണ് കാര്‍ത്തിക്ക്. അദ്ദേഹത്തെക്കുറിച്ച് തുറന്നുപറഞ്ഞില്ലെങ്കില്‍ അത് വലിയൊരു അനീതിയാവുമെന്ന് ഇവര്‍ പറയുന്നു. കാര്‍ത്തിക്കിനെക്കുറിച്ച് പറയുമ്പോള്‍ മീടു മാറ്റി അസ് ടൂ എന്ന പറയുന്നതാവും കൂടുതല്‍ നന്നാവുകയെന്നും നിരവധി പേര്‍ ഇതിന് പിന്തുണയായുമെത്തുമെന്നും ചിന്മയി പറയുന്നു. അദ്ദേഹത്തിന്റെ പേര് പല പെണ്‍കുട്ടികളും തുറന്നുപറയും.

 പ്രശസ്തി ദുരുപയോഗം ചെയ്തു

പ്രശസ്തി ദുരുപയോഗം ചെയ്തു

ഗായകനെന്ന നിലയില്‍ ഏറെ പ്രശസ്തനാണ് അദ്ദേഹം. എന്നാല്‍ ഈ പ്രശസ്തി അദ്ദേഹം ദുരുപയോഗം ചെയ്യുകയായിരുന്നു. സംഗീത മേഖലയിലെ സുഹൃത്തുക്കളോടും മറ്റ് സ്ത്രീകളോടുമൊക്കെ അയാള്‍ മോശമായാണ് പെരുമാറുന്നത്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത നിരവധി പെണ്‍കുട്ടികള്‍ ഈ തുറന്നുപറച്ചിലില്‍ അണിനിരക്കുമെന്നും ഇവര്‍ പറയുന്നു. നിരന്തരം അശ്ലീല വീഡിയോയും ചിത്രങ്ങളുമൊക്കെ അദ്ദേഹം അയയ്ക്കാറുണ്ട്.

നേരത്തെയും തുറന്നുപറച്ചിലുകള്‍

നേരത്തെയും തുറന്നുപറച്ചിലുകള്‍

പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതി അയച്ച സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. തന്നെ ആലോചിച്ച് സ്വയംഭോഗം ചെയ്തുവെന്നും തന്നോടൊപ്പം ഒരുമിക്കാന്‍ തോന്നുവെന്നുമൊക്കെയുള്ള സന്ദേശങ്ങളായിരുന്നു അദ്ദേഹം യുവതിക്ക് അയച്ചത്. മാധ്യമപ്രവര്‍ത്തക ഈ സന്ദേശം വെളിപ്പെടുത്തിയിരുന്നു.

ട്വീറ്റ് കാണൂ

ചിന്മയിയുടെ ട്വീറ്റ് കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X