മകന്‍ പണിക്കിറങ്ങിയപ്പോള്‍ ശ്രീനിവാസന്‍ ഒന്നൊതുങ്ങി; കാണൂ
അംബുജാക്ഷന്‍ കഥ എഴുതുന്ന തിരക്കിലാണ്. അതിന് പറ്റിയ സമയം ഇത് തന്നെ. എംടിയ്ക്ക് തിരക്കഥയെഴുതാന്‍ പണ്ടത്തെ താത്പര്യമില്ല. പത്മരാജനും, ലോഹിതദാസനും ദാമോദരന്‍ മാഷും പോയി. മകന്‍ പണിക്കിറങ്ങിയതോടെ ശ്രീനിവാസനും ഒന്ന് ഒതുങ്ങി. ഇതുപോലൊരു അവസരം ഇനി അബുജാക്ഷന് ഒത്തുവരില്ല.
ഏത് അബുജാക്ഷന്‍ എന്നല്ലേ... കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ അബുജാക്ഷന്‍. അതേ രൂപത്തിലും ഭാവത്തിലും അബുജാക്ഷന്‍ എത്തുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.

അബുജാക്ഷനായി എത്തുന്ന ശ്രീനിവാസന്‍ തന്നെയാണ് ആദ്യ ടീസറിലെ നിറ സാന്നിധ്യം. കഥ എഴുതി ഉണ്ടാക്കുന്ന തിരക്കിലാണ് അംബുജാക്ഷന്‍. ഹാസ്യത്തിന് തന്നെയാണ് പ്രദാന്യമെന്ന് വിളിച്ചോതുന്നതാണ് ടീസര്‍
നവാഗതനായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലും കുഞ്ചാക്കോ ബോബനുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങള്‍. ചാക്കോച്ചന്‍ ഇരട്ട വേഷത്തിലാണ് ഇതില്‍ അഭിനയിക്കുന്നത്. ഒരു കഥ, അതിനുള്ളില്‍ വേറെയൊരു കഥ എന്ന രീതിയിലാണ് ചിത്രമൊരുങ്ങുന്നത്. അംബുജാക്ഷന്റെ കൂട്ടുകാരനായി ഒരു ചാക്കോച്ചന്‍ വരുമ്പോള്‍ അംബുജാക്ഷന്റെ കഥയിലെ നായകനായും ചാക്കോച്ചന്‍ വരുന്നു.
പ്രവീണ്‍ എഡ്വിന്‍ ആണ് കഥയുംതിരക്കഥയും എഴുതുന്നത്. നിര്‍മാണ് ലിസറ്റിന്‍ സ്റ്റീഫന്‍. ഹൗ ഓള്‍ഡ് ആര്‍ യുവിനു ശേഷം ലിസ്റ്റിന്‍ നിര്‍മിക്കുന്ന ചിത്രമാണിത്. ലാലു അലക്‌സ്, സൈജു കുറുപ്പ്, ഇന്നസെന്റ്, വിജയകുമാര്‍, മാമുക്കോയ, ചാലിപാല, കീരിക്കാടന്‍ജോസ്, ഇടവേള ബാബു എന്നിവരാണുമറ്റുതാരങ്ങള്‍.


Click it and Unblock the Notifications











