ചിരഞ്‌ജീവിയുടെ മകള്‍ ഒളിച്ചോടി വിവാഹം ചെയ്‌തു

By Staff

ഹൈദരാബാദ്‌: തെലുങ്ക്‌ സിനിമയിലെ സൂപ്പര്‍ താരം ചിരഞ്‌ജീവിയുടെ മകള്‍ ശ്രീജ വീട്ടില്‍ നിന്നും ഒളിച്ചോടി കാമുകനെ വിവാഹം ചെയ്‌തു.

സെക്കന്തരാബാദിലെ ആര്യ സമാജ്‌ ആശ്രമത്തില്‍വെച്ചാണ്‌ കാമുകനായ സിരിഷ്‌ ഭരദ്വാജിനെ ശ്രീജ വിവാഹം ചെയ്‌തത്‌. ശ്രീജയ്‌ക്ക്‌ പത്തൊന്‍പതും സിരിഷിന്‌ ഇരുപത്തിരണ്ടുമാണ്‌ പ്രായം.

ശ്രീജയുടെയും സിരിഷിന്റെയും അടുത്തസുഹൃത്തുക്കള്‍ മാത്രമാണ്‌ വിവാഹത്തില്‍ പങ്കെടുത്തത്‌. ഇവര്‍ നാലുവര്‍ഷമായി പ്രണയത്തിലാണത്രേ. ആശ്രമത്തില്‍ നടന്ന വിവാഹച്ചടങ്ങുകള്‍ ഒരു തെലുങ്ക്‌ ടെലിവിഷന്‍ ചാനല്‍ തത്സമയം സംപ്രേഷണം ചെയ്‌തിട്ടുണ്ട്‌.

വീട്ടുകാരുടെ അറിവില്ലാതെയാണ്‌ താന്‍ വിവാഹിതയായതെന്നും അച്ഛനെ താന്‍ ഏറെ സ്നേഹിക്കുന്നുണ്ടെന്നും വീട്ടുകാര്‍ വിവാഹം അംഗീകരിയ്‌ക്കുമെന്നാണ്‌ കരുതുന്നതെന്നും ശ്രീജ പറഞ്ഞു.

സ്‌നേഹം ഒരു കുറ്റമല്ലെന്നും അതിന്റെ പേരില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ തങ്ങള്‍ മാപ്പുപറയുന്നുവെന്നും നവദമ്പതിമാര്‍ പറഞ്ഞിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X