ചിരഞ്ജീവിയുടെ മകള്‍ക്കും ഭര്‍ത്താവിനും പൊലീസ് സംരക്ഷണം
ദില്ലി: തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ മകള്‍ക്കും ഭര്‍ത്താവിനും പോലീസ് സംരക്ഷണം നല്‍കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു.
ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച് ഇരുവരും നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് എസ്.എന്‍. ധിന്‍ഗ്രയുടെ ഉത്തരവ്.ചിരഞ്ജീവിയുടെ മകള്‍ ശ്രിജയും ഷിരിഷ് ഭരദ്വാജും ഒക്ടോബര്‍ 17-നാണ് വിവാഹിതരായത്.
നാലുവര്‍ഷമായി ഷിരിഷുമായി പ്രണയത്തിലായിരുന്ന ശ്രിജ വീട്ടുകാരറിയാതെയാണ് വിവാഹം കഴിച്ചത്. ഒരു പ്രത്യേക വ്യക്തിയില്‍നിന്ന് ജീവന് ഭീഷണിയില്ലെന്നും തട്ടിക്കൊണ്ടുപോകുമോ എന്ന് ഭയമുള്ളതിനാലാണ് പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നതെന്നും ശ്രിജ പറഞ്ഞു. കുടുംബാംഗങ്ങളും ചിരഞ്ജീവിയുടെ ആരാധകരും വേട്ടയാടുന്നു എന്നാണ് ശ്രിജയുടെ പരാതി.
എന്നാല്‍, കുടുംബാംഗങ്ങളില്‍ നിന്ന് ഭീഷണിയില്ലെന്ന് ചിരഞ്ജീവിയുടെ കുടുംബത്തിനുവേണ്ടി ഹാജരായ അഡ്വ. മനീന്ദര്‍ സിങ് പറഞ്ഞു. ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് ചിരഞ്ജീവി മകളെ അനുഗ്രഹിച്ചകാര്യം മനീന്ദര്‍ ചൂണ്ടിക്കാട്ടി.
ശ്രിജയ്ക്കും ഭര്‍ത്താവിനും തങ്ങളില്‍ നിന്ന് ഭീഷണിയൊന്നുമില്ലെന്ന് ചിരഞ്ജീവിയുടെ ഇളയസഹോദരനും നടനുമായ പവന്‍ കല്യാണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇരുവരും എവിടെയാണെന്നറിയില്ലെന്നും ഇവരെ തിരയുന്നില്ലെന്നും പവന്‍ വ്യക്തമാക്കി.
ഷിരിഷിനെ പവന്‍ മുന്‍പ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ശ്രിജയുടെ പരാതിയില്‍ പരാമര്‍ശമുള്ളതിനാല്‍ തന്റെയും ബന്ധുവിന്റെയും പിസ്റ്റളുകള്‍ പവന്‍ ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പോലീസ്സ്റ്റേഷനില്‍ ഏല്‍പിച്ചു.
ഒക്ടോബര്‍ 29ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി ബോധിപ്പിക്കാന്‍ ചിരഞ്ജീവിക്ക് കോടതി നിര്‍ദേശം നല്‍കി.


Click it and Unblock the Notifications