തെലുങ്കില്‍ ഏറ്റവും വലിയ പ്രതിഫലം മെഗാ സ്റ്റാറിന്! ബ്രഹ്മാണ്ഡ ചിത്രം ബിഗ് റിലീസിനൊരുങ്ങുന്നു

ബാഹുബലിയ്ക്ക് ശേഷം തെലുങ്കില്‍ നിന്നും മറ്റൊരു ബ്രഹ്മാണ്ഡ സിനിമ കൂടി റിലീസിനൊരുങ്ങുകയാണ്. മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനായി അഭിനയിക്കുന്ന 'സെയ് റാ നരസിംഹ റെഡ്ഡി'യാണ് ഒക്ടോബര്‍ രണ്ടിന് തിയറ്ററുകളിലേക്ക് എത്തുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോൡവുഡില്‍ നിന്നുമടക്കം വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ പ്രമോഷന്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

പ്രതീക്ഷിച്ചതിലും വലിയ മുതല്‍മുടക്കായിരുന്നു 'സെയ് റാ നരസിംഹ റെഡ്ഡി' ആവശ്യമായി വന്നത്. അതിനാല്‍ ബോക്‌സോഫീസില്‍ വലിയൊരു റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സിനിമയ്ക്ക് സാധിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. സിനിമയുടെ ബജറ്റ് പറയുമ്പോള്‍ അതില്‍ പ്രധാന ഭാഗം ചിരഞ്ജീവിയുടെ പ്രതിഫലമാണെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ചിരഞ്ജീവിയുടെ പ്രതിഫലം

തെലുങ്ക് സിനിമയുടെ മെഗാ സ്റ്റാര്‍ ചിരഞ്ജീവി നായകനായിട്ടെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'സെയ് റാ നരസിംഹ റെഡ്ഡി'. സുരേന്ദ്രര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ഉയ്യാലവാട നരസിംഹ റെഡ്ഡിയുടെ കഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തില്‍ ഒന്നിലധികം ഗെറ്റപ്പുകളിലാണ് ചിരഞ്ജീവി പ്രത്യക്ഷപ്പെടുന്നത്. ചിരഞ്ജീവി നായകനാവുന്ന 151-ാമത്തെ ചിത്രമാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'സെയ് റാ നരസിംഹ റെഡ്ഡി'യെ കുറിച്ചുള്ള വിശേഷങ്ങള്‍ക്കിടയിലാണ് സൂപ്പര്‍താരത്തിന്റെ ശമ്പളത്തെ കുറിച്ചും വന്നത്.

 ചിരഞ്ജീവിയുടെ പ്രതിഫലം

200 കോടി ബജറ്റില്‍ പ്രഖ്യാപിച്ച സിനിമയാണെങ്കിലും 250 മുതല്‍ 270 കോടി വരെ 'സെയ് റാ നരസിംഹ റെഡ്ഡി'യ്ക്ക് മുടക്ക് മുതല്‍ ആയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുന്ന.് അതില്‍ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധരംഗത്തിന് വേണ്ടി മാത്രം 55 കോടിയോളം രൂപയുടെ ചിലവ് വന്നിട്ടുണ്ടെന്നാണ് അറിയുന്നത്. കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.

ചിരഞ്ജീവിയുടെ പ്രതിഫലം

സാധാരണ ഒരു സിനിമയുടെ ബജറ്റിനെ കടത്തിവെട്ടുന്ന പ്രതിഫലമാണ് ചിത്രത്തിലൂടെ ചിരഞ്ജീവിയ്ക്ക് ലഭിക്കുന്നത്. 40 കോടി രൂപയാണ് 'സെയ് റാ നരസിംഹ റെഡ്ഡി'യിലൂടെ താരത്തിന്റെ പ്രതിഫലം. ഇതോടെ തെലുങ്ക് നാട്ടില്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന താരമായി ചിരഞ്ജീവി മാറി. നേരത്തെ മഹേഷ് ബാബു ആയിരുന്നു തെലുങ്ക് സിനിമയില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങി ഒന്നാം സ്ഥാനത്ത് നിന്നിരുന്നത്.

 ചിരഞ്ജീവിയുടെ പ്രതിഫലം

ഇന്ത്യന്‍ സിനിമയിലെ സകല റെക്കോര്‍ഡുകളും തര്‍ക്കാന്‍ സാധ്യത കല്‍പ്പിച്ചാണ് 'സെയ് റാ നരസിംഹ റെഡ്ഡി' എത്തുന്നത്. സ്വാതന്ത്ര്യ സമരസേനാനിയും ബ്രീട്ടിഷുകാര്‍ക്കെതിരെ പട പൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക് ആണ് 'സെയ് റാ നരസിംഹ റെഡ്ഡി'. യുദ്ധവും പോരാട്ടവും ത്യാഗങ്ങളുമെല്ലാം ഉള്‍പ്പെടുത്തി വമ്പന്‍ ചിത്രമായിട്ടാണ് സിനിമ ഒരുക്കിയത്. അടുത്തിടെ വിവിധ ഭാഷകളില്‍ സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു.

 ചിരഞ്ജീവിയുടെ പ്രതിഫലം

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി, രവി കിഷന്‍, നിഹാരിക, ജഗപതി ബാബു, സുദീപ്, എന്നിവരാണ് മറ്റ് താരങ്ങള്‍. നയന്‍താരയും തമന്നയും നായികമാരായി എത്തുന്നു. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാണ് റിലീസ്. അമിത് ത്രിവേദി സംഗീതമൊരുക്കുമ്പോള്‍ ആര്‍ രത്നവേലുവാണ് ഛായാഗ്രാഹണം. റാം ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X