മെഗാസ്റ്റാറിനൊപ്പം മഹാറാണിയായി നയന്‍താര! സൈറ നരസിംഹ റെഡ്ഡിയുടെ വീഡിയോ വൈറല്‍

By Midhun Raj

തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സൈര നരസിംഹ റെഡ്ഡി. നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമ സുരേന്ദര്‍ റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര, തമന്ന തുടങ്ങിയരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒപ്പം അമിതാഭ് ബച്ചന്‍,കിച്ച സുദീപ്, വിജയ് സേതുപതി തുടങ്ങിയ സൂപ്പര്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

nayanthara

സൈര നരസിംഹ റെഡ്ഡിയുടെതായി പുറത്തിറങ്ങിയ പുതിയ വീഡിയോ ഗാനം ശ്രദ്ധേയമായി മാറിയിരുന്നു. സുനീധി ചൗഹാന്‍, ശ്രേയ ഘോഷാല്‍ തുടങ്ങിയവര്‍ ആലപിച്ച ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ബ്രീട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് കാണിക്കുന്നത്. 250 കോടി മുതല്‍മുടക്കിലാണ് സിനിമ അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത്.

കൊയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണാണ് സൈര നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത്. ജഗപതി ബാബു, രവി കിഷന്‍, ബ്രഹ്മാജി, ഹുമ ഖുറേഷി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. അമിത് ത്രിവേദി സംഗീതവും ആര്‍ രത്‌നവേലു ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X