മേഘ്‌ന ഗര്‍ഭിണിയായതിന് പിന്നാലെ ചീരഞ്ജീവി സര്‍ജ നല്‍കിയ സമ്മാനം! കുഞ്ഞിനായി കാത്തിരുന്ന താരം

By Prashant V R

കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ വിടവാങ്ങല്‍ സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 39ാം വയസ്സില്‍ നടന്‍ വിടവാങ്ങിയത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു നടി മേഘ്‌ന രാജിനെ ചിരഞ്ജീവി സര്‍ജ ജീവിതസഖിയാക്കിയത്. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് മേഘ്‌ന രാജ്.

ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. രണ്ടാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് മേഘ്‌ന ഗര്‍ഭിണിയാണെന്നുളള വിവരം എല്ലാവരും അറിഞ്ഞത്. തുടര്‍ന്ന് അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്ജീവി സര്‍ജ. ലോക് ഡൗണ്‍ കാലത്ത് കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ചീരു സുഹൃത്തുക്കളോടെല്ലാം പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ മേഘ്‌നയുമായി

ഇപ്പോള്‍ മേഘ്‌നയുമായി താന്‍ കൂടുതല്‍ പ്രണയത്തിലായെന്നും താരം തുറന്നുപറഞ്ഞിരുന്നു. കന്നഡത്തില്‍ അട്ടഗാര എന്ന ചിത്രത്തില്‍ ചിരഞ്ജീവി സര്‍ജയും മേഘ്‌നാ രാജും ഒന്നിച്ചഭിനയിച്ചിരുന്നു. 2015ലായിരുന്നു താരദമ്പതികള്‍ ഒന്നിച്ചഭിനയിച്ച സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്.

തുടര്‍ന്ന് ഏറെ നാളത്തെ

തുടര്‍ന്ന് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018ല്‍ ചിരഞ്ജീവിയും മേഘ്‌നയും വിവാഹിതരാവുകയായിരുന്നു. കന്നഡ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഇവരുടെത്. വിവാഹ ചടങ്ങുകളില്‍ കന്നഡത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. അന്ന് അനിയന്‍ ധ്രുവ് സര്‍ജയും അമ്മാവന്‍ അര്‍ജുന്‍ സര്‍ജയുമായിരുന്നു താരങ്ങളെയെല്ലാം സ്വീകരിച്ചത്.

Recommended Video

മേഘ്‌നയുടെ ഭര്‍ത്താവ് അവസാനമായി കുറിച്ചത് | FilmiBeat Malayalam
ക്രിസ്ത്യന്‍, ഹിന്ദു ആചാര പ്രകാരമുളള

ക്രിസ്ത്യന്‍, ഹിന്ദു ആചാര പ്രകാരമുളള വിവാഹ ചടങ്ങുകളായിരുന്നു മേഘ്‌നയുടെയും ചിരഞ്ജീവിയുടെയുമായി നടന്നത്. വിവാഹം കഴിഞ്ഞും ചിരഞ്ജീവി സര്‍ജ കന്നഡത്തില്‍ വീണ്ടും സജീവമായിരുന്നു. നിരവധി സിനിമകളാണ് നടന്റെതായി സാന്‍ഡല്‍ വുഡില്‍ പുറത്തിറങ്ങിയിരുന്നത്. കൈനിറയെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങവേയായിരുന്നു നടന്റെ മരണ വാര്‍ത്ത പുറത്തുവന്നത്.

ചിരഞ്ജീവി സര്‍ജ

ചിരഞ്ജീവി സര്‍ജ വിടവാങ്ങിയതിന് പിന്നാലെയാണ് മേഘ്‌ന രാജ് ഗര്‍ഭിണിയാണെന്നുളള വിവരം അധികപേരും അറിഞ്ഞത്. മേഘ്‌ന മൂന്ന് മാസം ഗര്‍ഭിണിയാണെന്നുളള കാര്യം മിക്കവരിലും സങ്കടമുണ്ടാക്കിയിരുന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നടിക്ക് ആശ്വാസ വാക്കുകളുമായി എത്തിയിരുന്നു.

മേഘ്‌ന ഗര്‍ഭിണിയായതിന് പിന്നാലെ

മേഘ്‌ന ഗര്‍ഭിണിയായതിന് പിന്നാലെ ചിരഞ്ജീവി സര്‍ജ നല്‍കിയ സമ്മാനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷത്തില്‍ ഒരു പാവക്കുട്ടിയെ ആണ് പ്രിയമതമയ്ക്ക് ചിരഞ്ജീവി സര്‍ജ നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കൂടാതെ മരിക്കുന്നതിന് മുന്‍പ് ചിരഞ്ജീവി സര്‍ജയുടെതായി വന്ന അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റും എല്ലാവരിലും സങ്കടമുണ്ടാക്കിയിരുന്നു.

Read more about: meghna raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X