മേഘ്നയും ധ്രുവ് സര്‍ജയും ശക്തരായി തിരിച്ചുവരും! ചേട്ടനെക്കുറിച്ച് വാചാലനാവും! ആശങ്കപ്പെടാനില്ല!

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ചിരഞ്ജീവി സര്‍ജയുടേത്. അര്‍ജുന്‍ സര്‍ജയുടെ മരുമക്കളാണ് ചിരഞ്ജീവി സര്‍ജയും ധ്രുവ് സര്‍ജയുംയ അമ്മവാന് പിന്നാലെയായാണ് ചിരുവും സിനിമയില്‍ തുടക്കം കുറിച്ചത്. ക്യാമറയ്ക്ക് പിന്നിലും മുന്നിലുമൊക്കെയായി സജീവമായിരുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ എല്ലാവരും ഒരുപോലെ ഞെട്ടിയിരുന്നു.

ചിരഞ്ജീവി സര്‍ജ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു 39കാരനായ ചിരഞ്ജീവി വിടവാങ്ങിയത്. രണ്ടാം വിവാഹ വാര്‍ഷികവും കുഞ്ഞതിഥിയുടെ വരവിന്റെ സന്തോഷവുമൊക്കെ ആഘോഷിച്ച് തീരും മുന്‍പായാണ് കുടുംബത്തെ തീരാവേദനയിലാഴ്ത്തി ചിരു പോയത്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് ചിരഞ്ജീവി സര്‍ജയും മേഘ്‌നയും വിവാഹിതരായത്. ചിരുവിന്‍റെ വിയോഗത്തോടെ മേഘ്ന മൂകയായിരുന്നു. ഇതിന് പിന്നാലെയായാണ് ധ്രുവും വിഷാദത്തിലാണെന്ന വിവരം പുറത്തുവന്നത്.

ആശങ്ക വേണ്ട

ആശങ്ക വേണ്ട

വിഷാദത്തെത്തുടര്‍ന്ന് ധ്രുവ് സര്‍ജയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും പൂര്‍ണ്ണ ആരോഗ്യവനായി ധ്രുവ് തിരിച്ചെത്തുമെന്നുമാണ് മാനേജരടക്കമുള്ളവര്‍ പ്രതികരിച്ചത്. ഈ സമയത്ത് ആരും അദ്ദേഹത്തെ ശല്യപ്പെടുത്തരുതെന്നും വൈകാതെ തന്നെ അദ്ദേഹം തിരിച്ചെത്തുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. കന്നഡ മാധ്യമങ്ങളാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പ്രിയപ്പെട്ട സ്ഥലം

പ്രിയപ്പെട്ട സ്ഥലം

ചിരഞ്ജീവിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു ധ്രുവിന്റെ ഫാം ഹൗസ്. അവിടെയായിരുന്നു അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. ചടങ്ങുകള്‍ ചെയ്യുമ്പോഴും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു ധ്രുവ്. മേഘ്‌നയേയും ധ്രുവിനേയും ആശ്വസിപ്പിക്കാനാവാതെ കുഴങ്ങുകയായിരുന്നു ബന്ധുക്കള്‍. കുടുംബത്തിലെല്ലാവരും ഇപ്പോഴും സങ്കടത്തിലാണെന്നും സാധാരണനിലയിലേക്ക് എത്തിയിട്ടില്ലെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു ആരാധകരും പരിഭ്രാന്തിയിലായത്.

ജൂനിയര്‍ ചിരു

ജൂനിയര്‍ ചിരു

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് മേഘ്‌ന രാജ്. ഈ സമയത്ത് ആരോഗ്യനില കൃത്യമായി ശ്രദ്ധിക്കണമെന്നായിരുന്നു എല്ലാവരും താരത്തെ ഓര്‍മ്മപ്പെടുത്തിയത്. ജൂനിയര്‍ ചിരു വൈകാതെ എത്തുമെന്നും പ്രിയപ്പെട്ടവര്‍ ഓര്‍മ്മിപ്പിച്ചിരുന്നു. തന്റെ കുഞ്ഞിലൂടെ പ്രിയപ്പെട്ടവന്‍ പുനര്‍ജനിക്കുമെന്നും തന്നെ വിട്ട് അദ്ദേഹം എങ്ങോട്ടും പോയിട്ടില്ലെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്. പ്രിയതമന്റെ വിയോഗത്തിന് ശേഷമായി തന്റെ പേര് മേഘ്‌ന രാജ് സര്‍ജ എന്നാക്കി മാറ്റിയിരുന്നു താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X