ചിരഞ്‌ജീവിയുടെ മരുമകന്‍ കിഡ്‌നാപ്പര്‍!
ഹൈദരാബാദ്: ചിരഞ്‌ജീവിയുടെ മകളുടെ ഭര്‍ത്താവ് അഞ്ചു വര്‍ഷം മുന്പ് ഒരു കിഡ്‌നാപ്പ് കേസില്‍ പ്രതിയായിരുന്നുവെന്ന് വാര്‍ത്ത.
മകള്‍ ശ്രീജയുടെ സിനിമാ സ്റ്റൈല്‍ വിവാഹത്തിന് പിന്നാലെ ചിരഞ്‌ജീവിയുടെ കുടുംബ വൃത്തങ്ങള്‍ തന്നെയാണ് വ്യാഴാഴ്‌ച ഇക്കാര്യം പുറത്തുവിട്ടത്.
2002ല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ സിരീഷ് തട്ടിക്കൊണ്ടുപോയിരുന്നുവത്രേ. അന്ന് സിരീഷിന് 16 വയസ്സാണ് പ്രായം. കുട്ടിയുടെ വീട്ടുകാരാണ് സിരീഷിനെതിരെ പരാതി കൊടുത്തത്.
കേസെടുത്ത പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടുകാര്‍ക്ക് നല്‍കുകയും സിരീഷിനെ അറസ്റ്റുചെയ്യുകയും ചെയ്‌തു. എന്നാല്‍ കോടതിയില്‍ സിരീഷിനെതിരെ പെണ്‍കുട്ടി തെളിവ് നല്‍കാത്തതിനെത്തുടര്‍ന്ന് കോടതി ഇയാളെ വെറുതെവിടുകയായിരുന്നു.
മകളുടെ വിവാഹത്തോട് ചിരഞ്‌ജീവി ഇതേവരെ പ്രതികരിയ്‌ക്കുകയോ അനുഗ്രഹിയ്‌ക്കാന്‍ തയ്യാറാവുകയോ ചെയ്‌തിട്ടില്ല. ചിരഞ്‌ജീവിയുടെ മകളും തമ്മിലുള്ള ബന്ധമറിഞ്ഞ് സരീഷിനെ പിന്‍തിരിപ്പിക്കാന്‍ താന്‍ ഏറെ ശ്രമിച്ചിരുന്നുവെന്ന് ഇയാളുടെ പിതാവ് ജി രാമമൂര്‍ത്തി പറഞ്ഞു.
മൂന്നു മാസം മുമ്പ് ഇവരുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞ പിതാവ് രണ്ടു കുടുംബങ്ങളും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയായിരുന്നുവത്രേ സിരീഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്.
ചിരഞ്‌ജീവിയുടെ അരാധകരില്‍ നിന്നും ആക്രമണം ഉണ്ടാകുമോ എന്ന് ഭയന്ന് താനും ഭാര്യയും ബന്ധുവീട്ടിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും രാമമൂര്‍ത്തി വ്യക്തമാക്കി. വിവാഹത്തിന്‌ശേഷം ശ്രീജയും സിരീഷും ആന്ധ്രവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications