ഹിന്ദു ആചാര പ്രകാരം മേഘ്‌ന രാജിന് വീണ്ടും വിവാഹം!!
സിനിമാ ലോകത്ത് ഒരു നല്ല മതസൗഹാര്‍ദ്ദമുണ്ട്. മതം മാറാതെ തന്നെ രണ്ട് മതത്തില്‍ പെട്ട താരജോഡികള്‍ ഒന്നിക്കുമ്പോള്‍ ഇരു മതാചാര പ്രകാരവുമുള്ള വിവാഹം നടക്കാറുണ്ട്. അമല പോള്‍, അസിന്‍ തുടങ്ങിയവരുടെയൊക്കെ വിവാഹം അങ്ങനെ നടന്നതാണ്.
ഇപ്പോഴിതാ മേഘ്‌ന രാജിനും രണ്ട് വിവാഹം. നാളെ (02-05-2018) ചിരജ്ജീവി സര്‍ജ്ജയുമായി മേഘനയുടെ വിവാഹം വീണ്ടും നടക്കും. ഇത്തവണ ഹിന്ദു മതാചാരപ്രകാരമാണ് നടക്കുന്നത്.

ആദ്യം ക്രിസ്ത്യന്‍ ആചാരം
ഏപ്രില്‍ 30 ന് മേഘ്മയിം സര്‍ജ്ജയും തമ്മിലുള്ള ആദ്യ വിവാഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്നിരുന്നു. മേഘ്‌നയുടെ അമ്മ ക്രിസ്ത്യാനിയയതിനാലാണ് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ മതാചാര പ്രകാരം വിവാഹം നടന്നത്.

നാളെ നടക്കുന്നത്
നാളെ, മെയ് 2 ന് ഹിന്ദു മതാചാര പ്രകാരവും മേഘ്‌നയുടെയും ചിരജ്ജീവി സര്‍ജ്ജയുടെയും വിവാഹം വീണ്ടും നടക്കും. ബെംഗലൂര് പാലസ് ഗ്രൗണ്ടില്‍ വച്ചാണ് 'രണ്ടാം വിവാഹത്തിന്റെ' ചടങ്ങുകള്‍.

മേഘ്‌നയും സര്‍ജ്ജയും
പതിവ് പോലെ ഇതും പ്രണയ വിവാഹമാണ്. ആട്ടഗര എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെ മൊട്ടിട്ട സൗഹൃദം പ്രണയത്തിലൂടെ വിവാഹത്തിലെത്തുകയായിരുന്നു.

മലയാളത്തിന് മേഘ്‌ന
കര്‍ണാടകക്കാരിയായ മേഘ്‌ന രാജ് യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പിന്നീട് ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങി ഒത്തിരി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി.


Click it and Unblock the Notifications