ചിയാൻ വീണ്ടും മോളിവുഡിലേയ്ക്ക്! രണ്ടാം വരവ് പ്രമുഖ സംവിധായകനോടൊപ്പം, വെളിപ്പെടുത്തി വിക്രം
മലയാളി പ്രേക്ഷകരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന താരമാണ് ചിയാൻ വിക്രം. ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥനം ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ വിഷയമാണ്. തമിഴ് സിനിമാ താരങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് മലയാളത്തിൽ നിന്ന് ലഭിക്കുന്നത്. അതിൽ നിന്ന് ഒരുപടി മുകളിലാണ് പ്രേക്ഷക മനസ്സിൽ വിക്രമിന്റെ സ്ഥാനം.

ഇന്നും ചിയാന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. 2000 ൽ പുറത്തിറങ്ങിയ ഇന്ദ്രീയത്തിനു ശേഷ ചിയാൻ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം വിക്രം മലയാളത്തിൽ എത്തുകയാണ്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ ചിത്രത്തിലൂടെയായിരിക്കും വിക്രമിന്റെ രണ്ടാം വരവ്. കർണ്ണന്റെ ചിത്രീകരണത്തിന് ശേഷമായിരിക്കും ഈ ചിത്രമെന്നും താരം പറഞ്ഞു. അതേസമയം സംവിധായകനെ കുറിച്ചോ ചിത്രത്തിന്റെ മറ്റ് വിശേഷങ്ങളോ വിക്രം വെളിപ്പെടുത്തിട്ടില്ല.


Click it and Unblock the Notifications











