വിക്രം പൃഥ്വിരാജിനെ ബഹുമാനിക്കാന്‍ കാരണം?

By Aswathi

തരം കിട്ടുമ്പോഴൊക്കെ മലയാളികള്‍ പൃഥ്വിരാജിനെ വിമര്‍ശിക്കുമായിരിക്കും. അതൊരിക്കലും നടന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞായിരിക്കില്ല. പൃഥ്വിരാജ് എന്ന നടന്റെ വ്യക്തിത്വത്തെ സംബന്ധിച്ച വിമര്‍ശനങ്ങളാവും. എന്നാല്‍ പൃഥ്വിരാജിനെ ചിലര്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നതും, മറ്റുചിലര്‍ക്ക് വെറുക്കപ്പെട്ടവനാക്കുന്നതും താരത്തിന്റെ ഈ തന്റേടം തന്നെയാണ്. മറ്റുള്ളവര്‍ മടിച്ചുനില്‍ക്കുന്ന ഇടത്ത്, തനിക്ക് ശരിയെന്ന് തോന്നുന്നു കാര്യങ്ങള്‍ വിളിച്ചുപറയുന്നതാണ് പൃഥ്വിയെ ആള്‍ക്കൂട്ടത്തിലും ശ്രദ്ധിക്കാന്‍ കാരണം.

പൃഥ്വിരാജിന്റെ ഈ ആറ്റിറ്റിയൂഡ് തന്നെയാണ് തമിഴ് നടന്‍ വിക്രമിനെയും അത്ഭുതപ്പെടുത്തിയത്. മണിരത്‌നം സംവിധാനം ചെയ്ത 'രാവണന്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനാണ് സ്ഥലം. സെറ്റില്‍ വിക്രം, ഐശ്വര്യ റായി, അഭിഷേക് ബച്ചന്‍ അങ്ങനെ എല്ലാവരുമുണ്ട്. സെറ്റ് മുഴുവന്‍ മണിരത്‌നത്തിന്റെ ചൊല്‍പ്പടിയിലാണ്. മണിരത്‌നം സെറ്റിലെത്തിയാല്‍ മുഴുവന്‍ നിശബ്ദത. അദ്ദേഹം ആരെകൊണ്ടും ഒന്നും നിര്‍ബന്ധിച്ച് ചെയ്യിക്കുന്നതല്ല. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് സംഭവിക്കുന്നതാണ്.

vikram-prithvi

ഷൂട്ട് തുടങ്ങി ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് പൃഥ്വിരാജ് ടീമിനൊപ്പം ചേര്‍ന്നത്. അയാള്‍ തന്നെയന്നല്ല സെറ്റിലെ എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു എന്നാണ് വിക്രം പറയുന്നത്. നമ്മളൊക്കെ കയ്യും കെട്ടി നിന്ന്, വളരെ സസൂക്ഷ്മം മണി സാര്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് നില്‍ക്കുമ്പോള്‍, പിഥ്വി സെറ്റില്‍ വന്ന് കസേര വലിച്ച് നീക്കിയിട്ട് മണിസാറിനോട് വളരെ ഫ്രീയായി സംസാരിക്കാന്‍ തുടങ്ങും! ക്യാമറ, ലൊക്കേഷന്‍, താരങ്ങള്‍, തുടങ്ങി പല വിഷയങ്ങള്‍ ബന്ധപ്പെടുത്തി പിഥ്വി സംസാരം തുടരും.

അധികം സംസാരിക്കാന്‍ താല്‍പ്പര്യം കാണിക്കാത്ത മണി സാറും ശരിക്കും വാചാലനാവുമത്രെ. മറ്റുള്ളവര്‍ക്കെല്ലാം അത് ശരിക്കും അത്ഭുതമായിരുന്നു. അത്രയ്ക്ക് ആത്മവിശ്വാസമാണ് പൃഥ്വിരാജ് എന്ന നടനുള്ളത്. പൃഥ്വി മണിസാറുമായി സംസാരിക്കുന്നതുകണ്ട്, മറ്റുള്ളവരും മെല്ലെ മെല്ലെ അത് ശീലിച്ചു തുടങ്ങി. അന്ന് തുടങ്ങിയതാണ് പൃഥ്വിരാജിനോട് എനിക്കുള്ള ബഹുമാനം- വിക്രം പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X