twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കര്‍ണന്‍ വിസ്മയിപ്പിക്കും, ബ്രഹ്മാണ്ഡ ചിത്രത്തിനായി കൂറ്റന്‍ മണി പൂജിച്ചു! ചടങ്ങില്‍ സുരേഷ് ഗോപിയും!

    |

    എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്നത് കര്‍ണന്‍ ആയിരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പൃഥ്വിരാജിന് പകരം വിക്രം ആണ് ചിത്രത്തില്‍ നായകനാവുന്നത്. മഹാവീര്‍ കര്‍ണ എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വേണ്ടി 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കാന്‍ കൂറ്റന്‍ മണി ഉണ്ടാക്കിയിരുന്നു. ഇത് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജിച്ച ശേഷം ഹൈദരബാദിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. സിനിമയുടെ പൂജ ചടങ്ങുകളുടെ വീഡിയോ പുറത്തിറിങ്ങിയിരിക്കുകയാണ്.

     മമ്മൂട്ടിയും മോഹന്‍ലാലും മാറി നിക്കേണ്ടി വരും! നിവിനും ഫഹദുമടക്കം മലയാളത്തെ യൂത്തന്മാര്‍ കൈയടക്കി മമ്മൂട്ടിയും മോഹന്‍ലാലും മാറി നിക്കേണ്ടി വരും! നിവിനും ഫഹദുമടക്കം മലയാളത്തെ യൂത്തന്മാര്‍ കൈയടക്കി

     ഒടുവില്‍ കമല്‍ ഹാസന്‍ ആ തീരുമാനമെടുത്തു! ഇനി സിനിമയില്‍ അഭിനയിക്കുന്നില്ല, അവസാന ചിത്രം ഇന്ത്യന്‍ 2!!! ഒടുവില്‍ കമല്‍ ഹാസന്‍ ആ തീരുമാനമെടുത്തു! ഇനി സിനിമയില്‍ അഭിനയിക്കുന്നില്ല, അവസാന ചിത്രം ഇന്ത്യന്‍ 2!!!

    കര്‍ണനിലെ മുഖ്യദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് നാല് നില പൊക്കമുള്ള ഈ കൂറ്റന്‍ രഥത്തിലാണ്. ഇതിലെ പ്രധാന മണിയായിരുന്നു പൂജിച്ചത്. 2 അടി ഉയരവും 30 കിലോ ഭാരവുമുണ്ട് അതിന്. ഇതിന്റെ ഫൈബര്‍ പതിപ്പുകളാണ് ബാക്കിയുള്ളത്. ഹൈദരാബാദിലെ റാമോജി റാവൂ ഫിലിം സിറ്റിയിലാണ് മഹാവീര്‍ കര്‍ണന്റെ ചിത്രീകരണം നടക്കുന്നത്. അതിന് വേണ്ടിയുള്ള സെറ്റുകള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

     mahaveer-karana

    നൂറ് കണക്കിന് ആളുകള്‍ക്ക് കയറി നില്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് രഥത്തിന്റെ രൂപകല്‍പ്പന. വെങ്കലത്തില്‍ തീര്‍ത്ത കൂറ്റന്‍ സിംഹവും രഥത്തിലുണ്ടാകും. ഇന്ന് നടന്ന പൂജ കര്‍മ്മത്തില്‍ നടന്മാരായ സുരേഷ് ഗോപി, ഇന്ദ്രന്‍സ്, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, തിരക്കഥാകൃത്ത് ബി ജയമോഹന്‍, എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

    ഡാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടന്‍ മമ്മൂക്കയെ തോല്‍പ്പിക്കും! മോഹന്‍ലാല്‍ ഇത്രയും ഫ്‌ളെക്‌സിബിളാണോ?ഡാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടന്‍ മമ്മൂക്കയെ തോല്‍പ്പിക്കും! മോഹന്‍ലാല്‍ ഇത്രയും ഫ്‌ളെക്‌സിബിളാണോ?

    കര്‍ണന്‍ മലയാളത്തില്‍ നിര്‍മ്മിക്കുന്ന സിനിമയാണെന്ന് കരുതിയിരുന്നെങ്കിലും ഹിന്ദിയിലാണ് ഒരുക്കുന്നത്. മലയാളമടക്കം 32 ഭാഷകളിലേക്ക് 2019 ഡിസംബറോട് കൂടി റിലീസിനെത്തിക്കാന്‍ പാകത്തിനാണ് സിനിമ ഷൂട്ടിംഗ് ആരംഭിക്കുന്നത്. താന്‍ സിനിമയുടെ തിരക്കഥയ്ക്ക് വേണ്ടിയായിരുന്നു ഒരുപാട് കഷ്ടപ്പെട്ടതെന്ന് ആര്‍എസ് വിമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കര്‍ണന്റെ തിരക്കഥ എട്ട് തവണയായിരുന്നു മാറ്റി എഴുതിയിരുന്നത്.രാമോജി റാവു ഫിലിം സിറ്റിയ്ക്ക് പുറമേ ജയ്പൂര്‍, നയഗ്ര വെള്ളച്ചാട്ടം, കാനഡ എന്നിവിടങ്ങളിലാണ് നടക്കുന്നത്. ഹോളിവുഡില്‍ നിന്നുള്ള പല ടെക്നീഷ്യന്മാരും സിനിമയുടെ പിന്നണിയിലുണ്ടാവും.

    English summary
    Chiyaan Vikram's Rs 300 cr Mahavir Karna shoot starting?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X