മഹാവീര്‍ കര്‍ണ്ണനായി ചിയാന്‍ വിക്രം! മേക്കിങ് വീഡിയോ പങ്കുവെച്ച് ആര്‍ എസ് വിമല്‍

By Midhun Raj

ചിയാന്‍ വിക്രമിനെ നായകനാക്കി ആര്‍എസ് വിമല്‍ പ്രഖ്യാപിച്ച സിനിമയാണ് മഹാവീര്‍ കര്‍ണ്ണ. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ ആരംഭിച്ചിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ മൂന്ന് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പ്രോജക്ട് ആയിരുന്നു കര്‍ണ്ണന്‍. പിന്നീട് വിക്രത്തെ നായകനാക്കി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി സംവിധായകന്‍ സിനിമ പ്രഖ്യാപിക്കുകയായിരുന്നു. ചിയാന്‍ വിക്രമിന്റെ പിറന്നാള്‍ ദിനത്തില്‍ മഹാവീര്‍ കര്‍ണ്ണയുടെ മേക്കിങ് ടീസര്‍ സംവിധായകന്‍ പുറത്തുവിട്ടിരുന്നു.

mahaveer-karna

ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് ആര്‍ എസ് വിമല്‍ സൂപ്പര്‍ താരത്തിന് പിറന്നാള്‍ ആശംസ അറിയിച്ചത്. നേരത്തെ സിനിമ പാതിവഴിയില്‍ ഉപേക്ഷിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് ചിത്രീകരണ വീഡിയോ സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ങ്ഡം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

300 കോടി ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം 32 ഭാഷകളില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍മാരും ബിഗ് ബഡ്ജറ്റ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച സംവിധായകനാണ് ആര്‍എസ് വിമല്‍.

പൃഥ്വിരാജും പാര്‍വ്വതിയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. എന്ന് നിന്റെ മൊയ്തീന് പിന്നാലെയാണ് ബിഗ് ബഡ്ജറ്റ് ചിത്രവുമായി സംവിധായകന്‍ എത്തുന്നത്. കരിയറിന്റെ തുടക്കത്തില്‍ നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിയാന്‍ വിക്രം. ഒരിടവേളയ്ക്ക് ശേഷമാണ് നടന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെയാണ് മഹാവീര്‍ കര്‍ണ്ണയ്ക്കായി കാത്തിരിക്കുന്നത്.

പൊന്നിയന്‍ ശെല്‍വനാണ് ചിയാന്‍ വിക്രമിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ മണിരത്‌നമാണ് സംവിധാനം ചെയ്യുന്നത്.

വീഡിയോ

More from Filmibeat

Read more about: vikram rs vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X