»   »  ചോക്ലേറ്റ് പയ്യന്‍ അതൊരു ലിമിറ്റേഷന്‍ മാത്രമാണോ? കുഞ്ചാക്കോ ബോബന്‍ പറയുന്നത് നോക്കു!!!

ചോക്ലേറ്റ് പയ്യന്‍ അതൊരു ലിമിറ്റേഷന്‍ മാത്രമാണോ? കുഞ്ചാക്കോ ബോബന്‍ പറയുന്നത് നോക്കു!!!

Posted By:
Subscribe to Filmibeat Malayalam

തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ ചോക്ലേറ്റ് നായകനായിരുന്നു കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവിലാണ് കുഞ്ചാക്കോ ബോബന്‍ നായകനായി സിനിമയിലെത്തുന്നത്.

ശാലിനിയും കുഞ്ചാക്കോ ബോബനും നായിക നായകന്മാരായി എത്തിയ സിനിമ വന്‍ഹിറ്റായിരുന്നു. തുടര്‍ന്നങ്ങോട്ട് ഇരുവരും ഒന്നിച്ച പല സിനിമകളും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടു നിന്ന ചാക്കോച്ചന്‍ വീണ്ടും സിനിമയില്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയായിരുന്നു.

സിനിമയിലേക്കുള്ള തിരിച്ചു വരവ്

നീണ്ട ഇടവേളക്ക് ശേഷമാണ് കുഞ്ചാക്കോ ബോബന്‍ സിനിമ ലോകത്തേക്ക് തിരിച്ചു വന്നത്. പഴയ ചോക്ലേറ്റ് നായകനില്‍ നിന്നും താരം വ്യത്യസ്ത കഥാപാത്രങ്ങളുമായി വേറിട്ടു നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

രാജേഷ് പിള്ളക്കൊപ്പം

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്, വേട്ട എന്നീ സിനിമകളില്‍ ചാക്കോച്ചന്‍ വ്യത്യസ്ത വേഷത്തിലായിരുന്നു എത്തിയിരുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ 'ടേക്ക് ഓഫ്'ലിലാണ് താരം അവസാനമായി അഭിനയിച്ചത്. ചിത്രത്തിലും രാജേഷ് പിള്ളയുടെ സാന്നിധ്യമുണ്ടായിരുന്നു.

ചോക്ലേറ്റ് പയ്യന്‍ ലിമിറ്റേഷനാണ്

ചാക്കോച്ചന്‍ നായകനായി അഭിനയിച്ച സിനിമകളെല്ലാം കൂടി ചോക്ലേറ്റ് പയ്യന്‍ എന്ന വിശേഷണമാണ് ചാക്കേച്ചന് നല്‍കിയിരുന്നത്. ഇപ്പോളും താരം അറിയപ്പെടുന്നത് അങ്ങനെയൊക്കെ തന്നെയാണ്. എന്നാല്‍ അങ്ങനെ വിളിക്കുന്നത് ഒരു ലിമിറ്റേഷനാണെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

ഭാര്യയുടെ പിന്തുണ

പ്രിയയുടെ പിന്തുണ വളരെ വലുതാണെന്നാണ് ചാക്കേച്ചന്‍ പറയുന്നത്. അഭിനയത്തിലേക്കുള്ള തിരിച്ചു വരവ് തന്നെ പ്രിയയുടെ നിര്‍ബന്ധമാണെന്നും മാത്രമല്ല വ്യത്യസ്ത വേഷങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്നുള്ളത് പ്രിയയുടെ അഭിപ്രായമായിരുന്നെന്നും താരം പറയുന്നു.

പ്രിയക്ക് ഇഷ്ടപ്പെടാത്ത സിനിമകള്‍ക്ക് സംഭവിച്ചത്

കഥ കേട്ട് കഴിയുമ്പോള്‍ പ്രിയക്ക് ഇഷ്ടപ്പെടാത്ത സിനിമ വേണ്ട എന്നു പറഞ്ഞിട്ട് എടുത്ത ചിത്രങ്ങളെല്ലാം പരാജയമായിരുന്നെന്നു ചാക്കോച്ചന്‍ പറയുന്നു.

രണ്ടാം വരവിലെ വിജയത്തിന് കൂട്ട് ബിജു മേനോന്‍

ചാക്കോച്ചന്റെ രണ്ടാം വരവില്‍ ബിജു മേനോനോടൊപ്പം അഭിനയിച്ച സിനിമകളെല്ലാം വിജയമായിരുന്നു. ഇവരുടെ കൂട്ടുകെട്ട് എല്ലാവര്‍ക്കും പ്രിയങ്കരമായി മാറുകയും ചെയ്യുകയായിരുന്നു.

ശാലിനിയുടെ കൂട്ടുകെട്ട്

ചാക്കേച്ചന് ശാലിനിയെ ചെറുപ്പം മുതല്‍ അറിയാം. ശാലിനിയുടെ ആദ്യത്തെ ചിത്രം 'ആഴി' എന്ന സിനിമയായിരുന്നു. ചിത്രം സംവിധാനം ചെയ്തത് ചാക്കോച്ചന്റെ അച്ഛനായിരുന്നു.

English summary
'Chocolate Boy'; image is a limitation says kunjako boban

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam