ചോക്ലേറ്റ് സൂപ്പര്‍താരങ്ങള്‍ക്ക് കയ്ക്കുമോ?
റംസാന് നാല് ചിത്രങ്ങള്‍ തമ്മിലാണ് മത്സരം- മമ്മൂട്ടിയുടെ നസ്രാണി, മോഹന്‍ലാലിന്റെ പരദേശി, സുരേഷ് ഗോപിയുടെ ബ്ലാക്ക് ക്യാറ്റ്, യുവതാര ചിത്രമായ ത്ര ചോക്ലേറ്റ്. മൂന്ന് സൂപ്പര്‍താര ചിത്രങ്ങളോടാണ് പൃഥ്വിരാജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ് മത്സരിക്കുന്നത്.
ഓര്‍മയില്ലേ കഴിഞ്ഞ വര്‍ഷം ക്ലാസ് മേറ്റ്സ് നേടിയ വിജയം. മമ്മൂട്ടി, മോഹന്‍ലാല്‍ ദിലീപ്, സുരേഷ് ഗോപി ചിത്രങ്ങള്‍ തിയേറ്ററുകളില്‍ നിരന്നിട്ടും യുവതാര ചിത്രമായ ക്ലാസ് മേറ്റ്സ് കാണാനായുള്ള പ്രേക്ഷക പ്രവാഹം സിനിമാ വ്യവസായം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.
ക്ലാസ് മേറ്റ്സ് പോലൊരു വിജയം ചോക്ലേറ്റ് നേടുമോയെന്ന് പറയാറായിട്ടില്ലെങ്കിലും ചിത്രത്തോടുള്ള പ്രേക്ഷകരുടെ ആദ്യപ്രതികരണങ്ങള്‍ ഈ ചിത്രം വിജയമുറപ്പിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. മികച്ച കളക്ഷനോടെയാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുവരുന്നത്. പുതുമയുള്ള കാമ്പസ് കഥയും യുവതാര സാന്നിധ്യവും ചിരിയുണര്‍ത്തുന്ന രംഗങ്ങളും ഇമ്പമാര്‍ന്ന ഗാന, നൃത്ത രംഗങ്ങളുമൊക്കെയായി ഈ ചിത്രം പ്രേക്ഷകരെ ശരിക്കും രസിപ്പിക്കുന്നുണ്ട്. മൗത്ത് പബ്ലിസിറ്റിയുടെ ബലത്തില്‍ റംസാന്‍ സീസണ്‍ ബോക്സോഫീസില്‍ ഈ ചിത്രം കറുത്ത കുതിരയാവുമെന്ന് ആദ്യപ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
സുരേഷ് ഗോപിയുടെ ബ്ലാക്ക് ക്യാറ്റിന് തണുത്ത തുടക്കമാണ് ലഭിച്ചത്. ഓഫ് ബീറ്റ് ചിത്രമെന്ന നിലയില്‍ മോഹന‍്ലാലിന്റെ പരദേശിക്കും കളക്ഷന്‍ കുറവാണ്. മികച്ച കളക്ഷനുമായി പ്രദര്‍ശിപ്പിച്ചുവരുന്ന നസ്രാണിയും ചോക്ലേറ്റുമാണ് ബോക്സോഫീസില്‍ മുന്നില്‍ നില്‍ക്കുന്നത്.


Click it and Unblock the Notifications