ചോക്ലേറ്റ് വെറും കാമ്പസ് ചിത്രമല്ല: പൃഥ്വിരാജ്
സിനിമകളെ ഏതെങ്കിലും ബ്രാക്കറ്റിലൊതുക്കി മുദ്രവെയ്‌ക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് നടന്‍ പൃഥ്വിരാജ്.
തന്റെ പുതിയ ചിത്രമായ ചോക്ലേറ്റിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിയ്‌ക്കുകയായിരുന്നു പൃഥ്വിരാജ്.
ചോക്ലേറ്റിനെ കാമ്പസ് ചിത്രം എന്ന ബ്രാക്കറ്റില്‍ ഒതുക്കിയിരിക്കുകയാണ്. ഇത് ശരിയല്ല ഇത് ഒരു കുടുംബ ചിത്രം കൂടിയാണ്. കാമ്പസിന്റെ പശ്ചാത്തലത്തിലാണ് കഥനീങ്ങുന്നത് എന്നതൊഴിച്ചാല്‍ ക്ലാസ്‌മേറ്റില്‍ നിന്നും ഏറെ വ്യത്യസ്‌തതകളുള്ള ചിത്രമാണിത്- പൃഥ്വിരാജ് വിശദീകരിച്ചു.
ചിത്രത്തിലൂടെ പ്രത്യേകിച്ച് ഒരു സന്ദേശവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു എന്റര്‍ടെയ്‌നര്‍ എന്ന നിലയ്‌ക്കാണ് ചോക്ലേറ്റ് ചിത്രീകരിച്ചതെന്നും ചിത്രത്തിന്റെ സംവിധായകന്‍ ഷാഫി പറഞ്ഞു.
ആദ്യ തിരക്കഥലയിലൂടെതന്നെ ശ്രദ്ധനേടിയ തിരക്കഥാകൃത്തുക്കളായ സച്ചി-സേതു, നടന്‍ ജയസൂര്യ, നായികമായ റോമ, സംവൃത സുനില്‍, രമ്യ നമ്പീശന്‍, ഛായാഗ്രാഹകന്‍ അഴകപ്പന്‍, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ എന്നിവരും മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications