ഒരേയൊരു ഹിറ്റ് മാത്രം
ദീപാവലിക്ക് റിലീസ് ചെയ്തത് ഒരു മലയാള ചിത്രം മാത്രമാണ്. ശ്രീനിവാസന്‍ നായകനായ ആയുര്‍രേഖയാണ് ദീപാവലി ചിത്രമായി തിയേറ്ററുകളിലെത്തിയത്. പുതിയ ചിത്രങ്ങളില്ലാത്തതിനാല്‍ റംസാന് റിലീസ് ചെയ്ത ചില ചിത്രങ്ങളും ഇപ്പോഴും തിയേറ്ററുകളില്‍ തുടരുന്നു.
ദീപാവലിക്കും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചോക്ലേറ്റ് മാത്രമാണ് ഇത്തവണ റംസാന്‍ ചിത്രങ്ങളില്‍ സൂപ്പര്‍ഹിറ്റായത്. ചില കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്ന മമ്മൂട്ടി ചിത്രം നസ്രാണി കളക്ഷനില്‍ ഏറെ പിന്നിലാണ്. ശുഷ്കമായ സദസിനു മുന്നിലാണ് ഇപ്പോള്‍ നസ്രാണി പ്രദര്‍ശിപ്പിച്ചുവരുന്നത്.
ചോക്ലേറ്റ് തീര്‍ച്ചയായും പൃഥ്വിരാജിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവലാണ്. കരിയറില്‍ പൃഥ്വിരാജിന് ക്രെഡിറ്റ് അവകാശപ്പെടാവുന്ന സൂപ്പര്‍ഹിറ്റ്. സൂപ്പര്‍താര ചിത്രങ്ങളെ കടത്തിവെട്ടി നേടിയ ഈ വിജയം പൃഥ്വിരാജിന് തീര്‍ച്ചയായും ആഘോഷിക്കാവുന്ന ബ്രേക്ക് തന്നെ.
അതേ സമയം സൂപ്പര്‍ഹിറ്റ് പ്രതീക്ഷയുമായി നസ്രാണി തിയേറ്ററുകളിലെത്തിച്ച മമ്മൂട്ടിക്ക് പ്രതീക്ഷകള്‍ വിഴുങ്ങേണ്ടിവന്നു. ഈ വര്‍ഷം മമ്മൂട്ടിയുടേതായി ഒരു സൂപ്പര്‍ഹിറ്റ് മാത്രമാണ് പിറന്നത്- മായാവി. വര്‍ഷാരംഭത്തില്‍ സൂപ്പര്‍ഹിറ്റുമായി തുടങ്ങിയ മമ്മൂട്ടിക്ക് പക്ഷേ അത്തരമൊരു വിജയം പിന്നീട് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ക്രിസ്മസ് ചിത്രമായ കഥ പറയുമ്പോഴിലാണ് ഇനി മമ്മൂട്ടിയുടെ പ്രതീക്ഷ.


Click it and Unblock the Notifications