twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു കോടി രൂപ വിലയുള്ള ചോക്ലേറ്റ്

    By Staff
    |

    സൂപ്പര്‍താര ചിത്രങ്ങളെ കടത്തിവെട്ടി സൂപ്പര്‍ഹിറ്റായ ചോക്ലേറ്റിന്റെ കോപ്പി റൈറ്റ് വിറ്റത് ഒരു കോടി രൂപയ്ക്ക്! മറ്റു ഭാഷകളില്‍ ചോക്ലേറ്റ് റീമേക്ക് ചെയ്യാനുള്ള പകര്‍പ്പവകാശം ഒരു കോടി രൂപയ്ക്ക് വാങ്ങിയത് മിര്‍ച്ചി മൂവീസ് എന്ന കമ്പനിയാണ്.

    ഒരു മലയാള ചിത്രം മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്യുന്നതിനുള്ള പകര്‍പ്പവകാശത്തിന് ഇത്രയും ഉയര്‍ന്ന തുക ലഭിക്കുന്നത് ആദ്യമായാണ്. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യുന്നതിനുള്ള അവകാശമാണ് മിര്‍ച്ചി മൂവീസിന് ലഭിച്ചത്.

    മറ്റ് ഭാഷകളിലും ചിത്രം ഹിറ്റാവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മിര്‍ച്ചി മൂവീസ് ഒരു കോടി രൂപയ്ക്ക് കോപ്പിറൈറ്റ് വാങ്ങിയത്. വിമന്‍സ് കോളജില്‍ പഠിക്കാനെത്തുന്ന ആണ്‍കുട്ടിക്ക് നേരിടുന്ന അനുഭവങ്ങളാണ് ചോക്ലേറ്റിന്റെ പ്രമേയം. ഏത് ഭാഷയിലും രസകരമായി പറയാവുന്ന കഥ. കോപ്പി റൈറ്റിനായി കൊടുത്തത് ഒട്ടുമധികമല്ലെന്ന കണക്കുകൂട്ടലിലാണ് മിര്‍ച്ചി മൂവീസ്.

    ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിന് തിരക്കഥ രചിച്ചത് സച്ചി-സേതു എന്നീ നവാഗതരാണ്. പൃഥ്വിരാജ് സോളോ ഹീറോ ആയി ആദ്യമായി വിജയം കൊയ്യുന്ന ചിത്രമാണ് ചോക്ലേറ്റ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X