ചോക്ലേറ്റിന് രണ്ടാം ഭാഗം
പ്രേക്ഷകര്‍ക്ക് ഏറെ മധുരിച്ച ചിത്രമാണ് ചോക്ലേറ്റ്. ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ഫ്രെഷ്നസ് തന്നെയാണ് പ്രേക്ഷകരെ ചോക്ലേറ്റിലേക്ക് ആകര്‍ഷിച്ചത്. രണ്ടര മണിക്കൂര്‍ നേരം തിയേറ്ററിലിരുന്ന് നുണയാവുന്ന ചിത്രമെന്ന് പ്രേക്ഷകര്‍ വിധിയെഴുതിയപ്പോള്‍ ചോക്ലേറ്റ് അപ്രതീക്ഷിതമായി സൂപ്പര്‍ഹിറ്റാവുകയായിരുന്നു.
തന്റെ പതിവ് ട്രാക്കില്‍ നിന്ന് മാറി ഷാഫി ഒരുക്കിയ ചിത്രമാണ് ചോക്ലേറ്റ്. സൂപ്പര്‍താരങ്ങളെ നായകന്മാരാക്കി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ ഷാഫിക്ക് ചോക്ലേറ്റ് ഒരു പരീക്ഷണമായിരുന്നു. യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള ആ പരീക്ഷണം വിജയിച്ചു.
ഇപ്പോള്‍ ചോക്ലേറ്റിന് രണ്ടാം ഭാഗമൊരുക്കാനുള്ള ആലോചനയിലാണ് ഷാഫി. ചോക്ലേറ്റില്‍ വനിതാ കോളജില്‍ ഒരു ആണ്‍കുട്ടി പഠിക്കാനെത്തുന്നതിനെ തുടര്‍ന്നാണുണ്ടാവുന്ന സംഭവവികാസങ്ങളാണ് പ്രമേയമെങ്കില്‍ രണ്ടാം ഭാഗത്തില്‍ രണ്ടായിരത്തോളം ആണ്‍കുട്ടികള്‍ പഠിക്കുന്ന ഒരു കോളജില്‍ ഒരു പെണ്‍കുട്ടി പഠിക്കാനെത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രമേയമാവുന്നത്.
ചോക്ലേറ്റില്‍ സഹകരിച്ചവര്‍ തന്നെയാവും രണ്ടാം ഭാഗത്തിലുമുണ്ടാവുകയെന്ന് ഷാഫി പറഞ്ഞു.


Click it and Unblock the Notifications