ഒറ്റഷോട്ടില്‍ ആറുമിനുട്ട് രംഗം!കണ്ടുനിന്നവരെല്ലാം പൊട്ടിക്കരഞ്ഞു പോയി! മമ്മൂക്കയെക്കുറിച്ച് നന്ദ
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂക്കയുടെ പേരന്‍പ് റിലീസിങ്ങിനൊരുങ്ങുകയാണ്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തമിഴിലേക്ക് തിരിച്ചെത്തിയ സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പായി ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കമാണ് പേരന്‍പിന്റെ പ്രീമിയര്‍ ഉണ്ടായിരുന്നത്. എല്ലാവരും മമ്മൂക്കയുടെയും സംവിധായകന്‍ റാമിന്റെയും മികവിനെ പ്രശംസിച്ചിരുന്നു.
പേരന്‍പ് മികച്ചൊരു ചിത്രം തന്നെയാണെന്ന് നടീനടന്മാരും മറ്റു ചലച്ചിത്ര പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. ഫെബ്രുവരി ഒന്നിനാണ് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും പേരന്‍പ് റിലീസ് ചെയ്യുന്നത്. ഇതിനിടെ മമ്മൂക്കയെക്കുറിച്ച് കൊറിയോഗ്രാഫര്‍ നന്ദ പറഞ്ഞ കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ മമ്മൂക്കയുടെ അഭിനയം കണ്ട് കട്ട് പറയാന്‍ മറന്നു പോയ അനുഭവമാണ് നന്ദ പങ്കുവെച്ചത്.

പേരന്‍പിലെ ഒരു രംഗം ചിത്രീകരിക്കാന്‍
പേരന്‍പിലെ ഒരു രംഗം ചിത്രീകരിക്കാന്‍ റാം സര്‍ ആണ് എന്നോട് ആവശ്യപ്പെട്ടത്. മകളുടെ മുന്നില്‍ മമ്മൂട്ടി സര്‍ ഡാന്‍സ് കളിക്കുന്നൊരു രംഗമാണ് ചിത്രീകരിക്കേണ്ടത്. ആ രംഗം ഷൂട്ട് ചെയ്യേണ്ടത് പ്ലാന്‍ ചെയ്യാന്‍ റാം സര്‍ എന്നെ വിളിപ്പിച്ചു. മമ്മൂട്ടി സാറിനെ റിഹേഴ്‌സലിന് വിളിക്കാമോ എന്ന് ചോദിച്ചപ്പോള്‍ റിഹേഴ്‌സല്‍ ഒന്നു വേണ്ടെന്നും സാറിനോട് സന്ദര്‍ഭം പറഞ്ഞുകൊടുത്താല്‍ മതിയെന്നും റാം സര്‍ പറഞ്ഞു. പ്ലാന്‍ ചെയ്‌തെങ്കിലും ആ രംഗം ചിത്രീകരിക്കാനായി സമയം കിട്ടുന്നില്ല.

ആ ഷോട്ടിന്റെ ദൈര്‍ഘ്യം ആറ് മിനിറ്റാണ്
അങ്ങനെ ഒരു ദിവസം മമ്മൂട്ടി സര്‍ പറഞ്ഞു നമ്മുക്ക് ആ രംഗം എടുക്കാമെന്ന്. ഓടിച്ചെന്ന് സംവിധായകനോട് കാര്യം പറഞ്ഞു. അങ്ങനെ നൈറ്റ് എഫക്ട്‌സില്‍ ആ രംഗം ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. ട്രോളി ആക്ഷനില്‍ ഒറ്റ ഷോട്ടിലാണ് രംഗം ചിത്രീകരിക്കാന്‍ പോകുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. അതു കേട്ട് ഞാന്‍ ഞെട്ടി. ആ ഷോട്ടിന്റെ ദൈര്‍ഘ്യം ആറ് മിനിറ്റാണ്.

ചുറ്റുമുളളവരൊക്കെ പൊട്ടിക്കരയുകയാണ്.
അങ്ങനെ മോണിറ്ററില്‍ നോക്കി ഞാന്‍ ആക്ഷന്‍ പറഞ്ഞു. മമ്മൂട്ടി സര്‍ അഭിനയിക്കാന്‍ തുടങ്ങി. ഗംഭീര അഭിനയം.ആറ് മിനിട്ട് ഷോട്ട് കൃത്യമായി പൂര്‍ത്തീകരിച്ചു. അതിനു ശേഷവും മമ്മൂട്ടി സര്‍ അഭിനയിച്ചുകൊണ്ടേയിരുന്നു. പക്ഷേ ഷോട്ട് കഴിഞ്ഞിട്ടും ആരും ഒന്നും മിണ്ടുന്നില്ല. തിരിഞ്ഞുനോക്കിയപ്പോള്‍ ചുറ്റുമുളളവരൊക്കെ പൊട്ടിക്കരയുകയാണ്. റാം സാറാണ് ശരിക്കും സീന്‍ നിര്‍ത്താന്‍ പറയേണ്ടത്. അതിനു ശേഷം കട്ട് പറയേണ്ടത് ഞാനും.

കണ്ടുനിന്നവരെല്ലാം കൈയ്യടിക്കുകയായിരുന്നു.
എന്നാല്‍ ഞാന്‍ മോണിട്ടറില്‍ നോക്കി അദ്ദേഹത്തിന്റെ അഭിനയത്തില്‍ മുഴുകി ഇരിക്കുകയാണ്. അത്ര ഗംഭീരമായിട്ടാണ് മമ്മൂട്ടി സര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കരഞ്ഞുകൊണ്ട് അദ്ദേഹം അഭിനയിക്കുന്നത് കണ്ട് കട്ട് പറയാന്‍ തോന്നിയില്ല. കുറച്ചുകഴിഞ്ഞ് അദ്ദേഹം തന്നെ എഴുന്നേറ്റ് കട്ട് പറഞ്ഞു,തുടര്‍ന്ന് ഇതാണ് ഈ രംഗത്തിന്റെ ഫസ്റ്റ് ടേക്കും ഫൈനല്‍ ടേക്കുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ടുനോക്കട്ടെ എന്നു പറഞ്ഞ് മോണിറ്ററില്‍ പ്ലേ ചെയ്തപ്പോള്‍ കണ്ടുനിന്നവരെല്ലാം കൈയ്യടിക്കുകയായിരുന്നു. അഭിമുഖത്തില്‍ നന്ദ പറഞ്ഞു.
വീഡിയോ കാണൂ


Click it and Unblock the Notifications