കാജലിനെ പരസ്യമായി ചുംബിച്ചു! ക്യാമറാമാനെതിരെ ശകാര വര്‍ഷവുമായി സോഷ്യല്‍ മീഡിയ!

By Prashant V R

Recommended Video

പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന താരമാണ് കാജല്‍ അഗര്‍വാള്‍, അഭിനയപ്രാധാന്യമുളള വേഷങ്ങളേക്കാള്‍ ഗ്ലാമര്‍ വേഷങ്ങള്‍ കൂടുതലായി ചെയ്തായിരുന്നു നടി സിനിമയില്‍ തിളങ്ങിയിരുന്നത്. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നടി ബോളിവുഡ് സിനിമാ ലോകത്തും തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. തമിഴില്‍ വിജയ്‌ക്കൊപ്പമുളള മെര്‍സല്‍ എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

മെര്‍സലിന്റെ വലിയ വിജയത്തിനു ശേഷം തെലുങ്കിലായിരുന്നു നടിയുടെ സിനിമകള്‍ കൂടുതലായി പുറത്തിറങ്ങിയിരുന്നത്. തെലുങ്കില്‍ കവചം എന്ന സിനിമയാണ് കാജലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് അടുത്തിടെയായിരുന്നു നടന്നിരുന്നത്. ടീസര്‍ ലോഞ്ചിനിടെ ക്യാമറാമാന്‍ ഛോട്ടാ കെ നായിഡു കാജലിനെ പരസ്യമായി ചുംബിച്ചത് വിവാദമായിരുന്നു. വിവാദം കത്തിനില്‍ക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി നായിഡു തന്നെ രംഗത്തെത്തിയിരുന്നു.

കാജലിന്റെ പുതിയ സിനിമ

കാജലിന്റെ പുതിയ സിനിമ

തെലുങ്കിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ബെല്ലംകൊണ്ട ശ്രീനിവാസ് നായകനാവുന്ന പുതിയ ചിത്രമാണ് കവചം. ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത് കാജല്‍ അഗര്‍വാളാണ്. ഇവര്‍ക്കൊപ്പം ബോളിവുഡ് താരം നീല്‍നിതിന്‍ മുകേഷ്, മെഹ്‌റീന്‍ പിര്‍സദ,ഹര്‍ഷവര്‍ദ്ധന്‍ റാണെ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ടീസറിന് മികച്ച പ്രതികരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ടീസര്‍ ലോഞ്ച്

ടീസര്‍ ലോഞ്ച്

ഹൈദരാബാദില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് നടന്നിരുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും മാധ്യമ പ്രവര്‍ത്തകരുമടക്കം ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ടീസര്‍ ലോഞ്ചിനിടെ തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കാജല്‍ ആഗര്‍വാള്‍ നന്ദി അറിയിച്ചിരുന്നു. കവചത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങിനിടെ ആയിരുന്നു വിവാദത്തിന് ഇടയാക്കിയ സംഭവം നടന്നിരുന്നത്.

നടന്‍ ചുംബിച്ചത്

നടന്‍ ചുംബിച്ചത്

ചടങ്ങിനിടെ ചിത്രത്തിന്റെ ക്യാമറാമാന്‍ ഛോട്ടാ കെ നായിഡുവിനെക്കുറിച്ചും കാജല്‍ അഗര്‍വാള്‍ സംസാരിച്ചിരുന്നു. നായിഡുവിനെക്കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നതിനിടെ കാജലിനെ അപ്രതീക്ഷിതമായി ഇയാള്‍ ചുംബിക്കുകയായിരുന്നു. നായിഡുവിന്റെ പ്രവൃത്തിയില്‍ കാജല്‍ അതൃപ്തി കാണിച്ചെങ്കിലും ചടങ്ങിനെത്തിയവരില്‍ പലരും അതിനെ ശക്തമായി വിമര്‍ശിച്ചു. സാമൂഹ മാധ്യമങ്ങളിലെല്ലാം തന്നെ ഇയാള്‍ക്കെതിരെ ശകാരവര്‍ഷമാണ് ഉയരുന്നത്.

നായിഡുവിന്റെ പ്രതികരണം

നായിഡുവിന്റെ പ്രതികരണം

സംഭവം വിവദമായതോടെ ഒടുവില്‍ ഛോട്ടാ കെ നായിഡു തന്നെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരുന്നു. മെഹ്‌റീനെ(മെഹ്‌റീന്‍ കൗര്‍) കാജല്‍ ചുംബിച്ചു. അപ്പോള്‍ സംഗീത സംവിധായകന്‍ തമന്‍ പറഞ്ഞു എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്ന്. എന്തുക്കൊണ്ട് എനിക്കും അങ്ങനെ ചെയ്തു കൂടാ. അതുകൊണ്ട് ഞാന്‍ കാജലിനെ ചുംബിച്ചു. ഛോട്ടാ കെ നായിഡു വ്യക്തമാക്കി.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

അതേസമയം കവചത്തിനു പുറമെ പാരീസ് പാരീസ്,എന്ന സിനിമയും കാജല്‍ അഗര്‍വാളിന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന ചിത്രമാണ്. കങ്കണ റാവത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ക്വീനിന്റെ തമിഴ് പതിപ്പാണ് പാരീസ് പാരീസ്. ചിത്രത്തിനു പുറമെ ജയം രവിയ്‌ക്കൊപ്പമുളള സിനിമ,പേരിടാത്ത സന്തോഷ് ശ്രീനിവാസ് ചിത്രം തുടങ്ങിയവയാണ് കാജല്‍ അഗര്‍വാളിന്റെ പുതിയ സിനിമകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X