ക്രിസ്മസ് പോരിന് നാലു ചിത്രങ്ങള്‍
റംസാന് ശേഷം അടുത്ത സൂപ്പര്‍താര യുദ്ധത്തിന് ക്രിസ്മസ് സാക്ഷ്യം വഹിക്കും. ക്രിസ്മസ് ആഘോഷമയമാക്കാന്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരുമായി കൈകോര്‍ത്താണ് സൂപ്പര്‍താരങ്ങള്‍ ഇത്തവണയെത്തുന്നത്. റംസാന്‍ ചിത്രമായെത്തി മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി അട്ടിമറി വിജയം നേടിയ ചോക്ലേറ്റിന്റെ ഹാങോവറില്‍ പൃഥ്വിരാജും ഇക്കുറി ക്രിസ്മസ് കാല താരയുദ്ധത്തിനെത്തുന്നുണ്ട്.
മോഹന്‍ലാല്‍-സിബി മലയില്‍ ചിത്രം ഫ്ലാഷ്, ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ എം. മോഹനന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കഥ പറയുമ്പോള്‍, ദിലീപിനെ നായകനാക്കി രാജസേനന്‍ ഒരുക്കിയ റോമിയോ, പൃഥ്വിരാജ് നായകനായ കങ്കാരു എന്നിവയാണ് ഈ വര്‍ഷത്തെ ക്രിസ്മസ് ചിത്രങ്ങള്‍. ഡിസംബര്‍ 21 വെള്ളിയാഴ്ചയാണ് നാല് ചിത്രങ്ങളും റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ക്രിസ്മസിനുണ്ട്.
സിബി മലയിലും രാജസേനനും ഈ ക്രിസ്മസ് പ്രതീക്ഷകളുടേതാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം ഒരു തിരിച്ചുവരവാണ് ഇരുവരും മോഹിക്കുന്നത്. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ എം.മോഹനന്‍ എന്ന നവാഗത സംവിധായകന് അരങ്ങേറ്റം കുറിക്കുമ്പോള്‍ ചെസ്സിനു ശേഷം രാജാബാബുവിന്റെ രണ്ടാമത്തെ ചിത്രമാണ് കങ്കാരു.
സുരേഷ് ഗോപിക്ക് ക്രിസ്മസ് ചിത്രമില്ലെങ്കിലും ഡിസംബര്‍ രണ്ടാം വാരം സുരേഷ് ഗോപിയുടെ ബൂട്ട്സ് തിയേറ്ററുകളിലെത്തും. ക്രിസ്മസിനും ഈ ചിത്രത്തിന്റെ പ്രദര്‍ശനം തുടരാനാവുമെന്നാണ് സുരേഷ് ഗോപിയുടെ പ്രതീക്ഷ. ഷാജി കൈലാസാണ് ബൂട്ട്സ് സംവിധാനം ചെയ്തിരിക്കുന്നത്.
അടുത്ത പേജുകള്‍-


Click it and Unblock the Notifications