ഫ്ലാഷ് മിന്നുമ്പോള്‍
നീണ്ട ഇടവേളക്കു ശേഷം സിബി മലയിലും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ഫ്ലാഷ്. ദേവദൂതനാണ് ഇതിനു മുമ്പ് ഒടുവിലായി സിബി ചെയ്ത മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാലിന്റെ ഹീറോയിസവും മാനറിസങ്ങളുമൊക്കെ പരമാവധി ചൂഷണം ചെയ്യുന്ന ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് ഇത്തവണ സിബി മലയിലൊരുക്കുന്നത്.
മിഥുന്‍ മാധവന്‍ എന്ന സോഫ്റ്റ്വേര്‍ പ്രൊഫഷണലായാണ് മോഹന്‍ലാല്‍ ഫ്ലാഷില്‍ വേഷമിടുന്നത്. അവധിക്കാലം ആഘോഷിക്കാനായി നാട്ടിലെത്തിയ മിഥുന്‍ മാധവന്‍ ധ്വനി എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. ധ്വനി മിഥുനുമായി പല തരത്തിലും ഏറ്റുമുട്ടലിനെത്തിയപ്പോള്‍ അയാള്‍ക്ക് അവളൊരു കൗതുകമായി. അവളെ കൂടുതലറിയാന്‍ അയാള്‍ ശ്രമിച്ചു. ധ്വനി അംഗമായ കളരിത്തൊട്ടി കുടുംബത്തിലെ ചില പ്രശ്നങ്ങളിലേക്കാണ് അതയാളെയെത്തിച്ചത്. മിഥുന് ചില അഴിയാക്കുരുക്കുകളുടെ സമസ്യ പൂരിപ്പിക്കേണ്ടിവന്നു.
തടി കുറച്ച് കൂടുതല്‍ ചെറുപ്പം തോന്നിക്കുന്ന ആകാരവും വേഷങ്ങളുമായാണ് മോഹന്‍ലാല്‍ ഫ്ലാഷില്‍ പ്രത്യക്ഷപ്പെടുന്ന് മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഒരു വിജയം അനിവാര്യമെന്ന ഘട്ടത്തിലാണ് ഫ്ലാഷ് തിയേറ്ററുകളിലെത്തുന്നത്. അലിഭായി, പരദേശി, റോക്ക് എന്‍ റോള്‍ എന്നീ ചിത്രങ്ങളുടെ പരാജയത്തിനു ശേഷം ഫ്ലാഷില്‍ മോഹന്‍ലാല്‍ ഒരു ആശ്വസാ വിജയമാണ് തേടുന്നത്.
മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നത് പാര്‍വതി (നോട്ട്ബുക്ക് ഫെയിം)യാണ്. ധ്വനി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. നവാഗതനായ എസ്.ഭാസുരചന്ദ്രനാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
മുന്‍ പേജ്-
അടുത്ത പേജുകള്‍-


Click it and Unblock the Notifications