റോമിയോക്കെത്ര ജൂലിയറ്റുമാര്‍?
കോമഡി അവതരിപ്പിക്കാനുള്ള ദിലീപിന്റെ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്ന ഒരു കഥാപാത്രത്തെ നീണ്ട ഇടവേളക്കു ശേഷം റോമിയോയില്‍ കാണാം. ദിലീപിന്റെ കോമഡി നമ്പരുകളായിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
ഡാര്‍ലിംഗ് ഡാര്‍ലിംഗിനു ശേഷം ദിലീപിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോമിയോ. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് റാഫി മെക്കാര്‍ട്ടിന്‍. ദിലീപ്-രാജസേനന്‍-റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് ക്ലിക്കായാല്‍ തിയേറ്ററുകളില്‍ ചിരിയുടെ തിരമാലയായിരിക്കും ഉയരുന്നത്.
മനുകൃഷ്ണന്‍ എന്ന മെയില്‍ നഴ്സായാണ് ദിലീപ് റോമിയോയില്‍ വേഷമിടുന്നത്. മനുകൃഷ്ണന് പെണ്‍കുട്ടികളുമായുള്ള പരിചയങ്ങളും സൗഹൃദങ്ങളുമൊക്കെ ഒടുവില്‍ പ്രണയത്തിലാണ് കലാശിക്കുന്നത്. ആ ബന്ധങ്ങളൊക്കെ അയാളെ വിടാതെ പിടികൂടുകയും ചെയ്യും. അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ മനുകൃഷ്ണന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.
ദിലീപിന്റെ നായികമാരായി വിമലാരാമന്‍, സംവൃതാ സുനില്‍ എന്നിവരാണ് വേഷമിടുന്നത്. ദിലീപിന്റെ കൂട്ടുകാരനായി ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്താന്‍ സുരാജ് വെഞ്ഞാറമ്മൂടും ഒരു പ്രധാനവേഷത്തിലെത്തുന്നു.
മുന്‍ പേജുകള്‍-
അടുത്ത പേജ് -


Click it and Unblock the Notifications