കങ്കാരുവും കറുത്ത കുതിരയാവുമോ?
കഴിഞ്ഞ വര്‍ഷം ക്ലാസ് മേറ്റ്സ്, ഇത്തവണ റംസാന് ചോക്ലേറ്റ്..സൂപ്പര്‍താര ചിത്രങ്ങളെ അട്ടിമറിച്ച കറുത്ത കുതിരകള്‍. രണ്ട് ചിത്രത്തിലും നായകന്‍ പൃഥ്വിരാജ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നീ സൂപ്പര്‍താരങ്ങളുമായി പൃഥ്വിരാജ് വീണ്ടും ഏറ്റുമുട്ടുമ്പോള്‍ കങ്കാരുവും കറുത്ത കുതിരയാവുമോ?
രാജാ ബാബു സംവിധാനം ചെയ്യുന്ന കങ്കാരുവില്‍ ജോസുകുട്ടി എന്ന ഓട്ടോഡ്രൈവറായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പേരു കേട്ട ക്രൈസ്തവ തറവാട്ടില്‍ ജനിച്ചിട്ടും ഓട്ടോ ഡ്രൈവറായി ജോലി ചെയ്യേണ്ട ഗതികേടിലാണ് ജോസ് കുട്ടി. വീട്ടിലെ സമ്പത്തും ഐശ്വര്യവുമൊക്കെ ഇന്ന് പഴങ്കഥ. ജോലി ചെയ്യുന്നതിനിടയിലും ഇന്റര്‍വ്യൂവിനും ടെസ്റ്റിനുമൊക്കെ പോകാന്‍ അയാള്‍ സമയം കണ്ടെത്താറുണ്ട്. കുടുംബത്തിലെ പ്രാരാബ്ധങ്ങളും മറ്റുമായി ജോസ് കുട്ടി വലയുമ്പോഴാണ് ഒരു വയസുള്ള കുഞ്ഞ് അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അതയാളുടെ ജീവിതത്തിലെ പുതിയൊരു വഴിത്തിരിവായിരുന്നു.
കാവ്യാ മാധവനാണ് ഈ ചിത്രത്തിലെ നായിക. ഒരു ഇടവേളക്കു ശേഷം കാവേരി കങ്കാരുവിലൂടെ വീണ്ടും സിനിമയിലെത്തുന്നു. ജയസൂര്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മുന്‍ പേജുകള്‍-


Click it and Unblock the Notifications