»   » ക്രിസ്മസ് ആശംസകളുമായി ദിലീപും മഞ്ജു വാര്യരും പിന്നെ കുഞ്ചാക്കോ ബോബനും

ക്രിസ്മസ് ആശംസകളുമായി ദിലീപും മഞ്ജു വാര്യരും പിന്നെ കുഞ്ചാക്കോ ബോബനും

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ക്രിസ്മസ് ആശംസകളുമായി ദിലീപും മഞ്ജു വാര്യരും ഒപ്പം കുഞ്ചാക്കോ ബോബനും. വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മൂവരും പ്രേക്ഷകര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നത്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോയ് ആന്റ് ദി ബോയ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി കഴിഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് വരുന്നത്.

ദിലീപ് നായകനായ ടു കണ്‍ഡ്രീസ് നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. മൈ ബോസിന് ശേഷം ദിലീപും മംമ്തയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടു കണ്‍ഡ്രീസ്. അന്യ രാജ്യക്കാരിയായ ലയയെ ഉല്ലാസ് വിവാഹം കഴിയ്ക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ടു കണ്‍ഡ്രീസിന്റെ കഥ. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് ശേഷം ദിലീപ് അഭിനയിക്കുന്ന ടു കണ്‍ഡ്രീസ് ഷാഫിയാണ് സംവിധാനം ചെയ്യുന്നത്.

dileep-manju-chakkochan

ടു കണ്‍ഡ്രീസിനൊപ്പം ഉണ്ണി മുകുന്ദന്റെ സ്റ്റൈല്‍, ധ്യാന്‍ ശ്രീനിവാസന്റെ അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളും നാളെ തിയേറ്ററില്‍ എത്തും. ഇതിഹാസ എന്ന ചിത്രത്തിലൂടെ വിജയം നേടിയ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സ്റ്റൈല്‍. ഒരു കാര്‍ മെക്കാനിക്കായ ടോമിന്റെ ജീവിതത്തിലേക്ക് പ്രണയം കടന്ന് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സ്റ്റൈലിന്റെ കഥ.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. നവാഗതനായ ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിതാ പ്രമോദാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Christmas new year greetings from dileep, manju warrier and kunchacko boban.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam