twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടുത്ത താരപോരാട്ടം ക്രിസ്തുമസിന്

    By Staff
    |

    തങ്ങള്‍ വിട്ടുനിന്നിട്ടും ഓണത്തിനു പോലും യുവതാര ചിത്രങ്ങള്‍ക്ക് സാമ്പത്തിക വിജയം നേടാനാകാതെ വന്നപ്പോള്‍ സൂപ്പര്‍താരങ്ങളുടെ പ്രഭാവവും പ്രസക്തിയും വല്ലാതെ ഉയര്‍ന്നതാണ്. എന്നാല്‍ റംസാന് റിലീസ് ചെയ്ത ചിത്രങ്ങളില്‍ മായാബസാര്‍ ശരാശരിയിലും താഴെപ്പോകുമെന്ന് ഉറപ്പായതോടെ സൂപ്പര്‍താര ആധിപത്യത്തിനും മങ്ങലേല്‍ക്കുന്നു. സിനിമ നല്ലതല്ലെങ്കില്‍ കാണാന്‍ തങ്ങളുണ്ടാകില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രേക്ഷകരുടെ ആധിപത്യം മടങ്ങി വരികയാണോ?

    ഓണച്ചിത്രങ്ങളില്‍ തിരക്കഥയും തലപ്പാവുമൊക്കെ വളരെ സാവധാനത്തിലെങ്കിലും വിജയം കാണുകയാണ്. നിരൂപകരില്‍ നിന്ന് പ്രശംസ കിട്ടിയതും നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ കൈയയച്ച് നല്‍കിയ പ്രോത്സാഹനവും ഈ ചിത്രങ്ങള്‍ക്ക് മുതല്‍ക്കൂട്ടായെന്ന് കരുതാം.

    സൂപ്പര്‍താര പടപ്പുകള്‍ക്കാകട്ടെ, ആദ്യത്തെ ആരവങ്ങള്‍ക്കപ്പുറം പോകാന്‍ കഴിയുന്നുമില്ല. ഈ സാഹചര്യത്തിലാണ് നൂറു ദിവസം ഓടുന്ന ചിത്രങ്ങളുടെ കാലം കഴിഞ്ഞെന്ന പ്രസ്താവനയുമായി പ്രിയദര്‍ശന്‍ രംഗത്തെത്തിയത്. പ്രിയനെ പരിഹസിച്ചു കൊണ്ട് വെറുതെ ഒരു ഭാര്യയെന്ന കൊച്ചു സിനിമ നൂറാം ദിവസത്തിലേയ്ക്ക് കടക്കുന്നു.

    അതേസമയം മേജര്‍ രവിയുടെ കീര്‍ത്തി ചക്ര സൂപ്പര്‍ഹിറ്റാകുമെന്ന സൂചനകളാണ് നല്‍കുന്നത്. മാടമ്പിയ്ക്കു ശേഷം മോഹന്‍ലാലിന് അഭിമാനിക്കാവുന്ന മറ്റൊരു വിജയം. ഒരു സിനിമയെന്ന നിലയില്‍ കീര്‍ത്തിചക്രയ്ക്കു താഴെയാണ് കുരുക്ഷേത്രയുടെ സ്ഥാനം. എങ്കിലും പ്രമേയവും ട്രീറ്റ്മെന്റും പശ്ചാത്തലവും പുതുമയുളളതാണെന്നത് ചിത്രത്തിന്റെ പ്ലസ് പോയിന്റാണ്. മിഷന്‍ 90 ഡെയിസിന്റെ പരാജയം മേജര്‍ക്ക് മറക്കാം.

    കേരളത്തിലാകമാനമുളള സിനിമാ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. 120 തീയേറ്ററുകളില്‍ റിലീസ് ചെയ്യാനുളള തീരുമാനം പുതിയൊരു കളക്ഷന്‍ റെക്കോഡിന് വഴിയൊരുക്കുമെന്നും ഉറപ്പാണ്.

    പരുന്തും മാടമ്പിയും ഏറ്റുമുട്ടിയപ്പോഴുളള അവസ്ഥ തന്നെയാണ് ഇപ്പോഴും. ആരംഭശൂരത്വത്തിനു ശേഷം മായാ ബസാര്‍ തീയേറ്ററുകളില്‍ ഇഴയുന്നു. നഷ്ടത്തിലേയ്ക്കാണ് ചിത്രം പോകുന്നതെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ബി ക്ലാസ് തീയേറ്ററുകളിലെ റിലീസിനു ശേഷമാണ് ചിത്രം എ ക്ലാസ് തീയേറ്ററുകളിലെത്തിയത്. സിനിമയെക്കുറിച്ചുണ്ടായ പ്രതികൂലാഭിപ്രായം എ ക്ലാസ് തീയേറ്ററുകളിലെ കളക്ഷനില്‍ പ്രതിഫലിച്ചിട്ടുണ്ട്.

    അടുത്ത പേജില്‍

    ബന്ധപ്പെട്ട വാര്‍ത്തകള്‍







    കുരുക്ഷേത്ര ചിത്രങ്ങള്‍



    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X