ഇനി ക്രിസ്തുമസിന് കാണാം
അടുത്ത താരപോരാട്ടം ക്രിസ്തുമസിന് - 2
അടുത്ത പടക്കളം ക്രിസ്തുമസ് കാലമാണ്. മമ്മൂട്ടിയുടെ വന്ദേമാതരവും മോഹന്‍ലാലിന്റെ റെഡ് ചില്ലീസുമാണ് ഏറ്റുമുട്ടുന്നത്. ഒപ്പം മാറ്റുരയ്ക്കാന്‍ വേറെയുമുണ്ട് രണ്ടു ചിത്രങ്ങള്‍.
ദിലീപിനെ നായകനാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ക്രേസി റാസ്കല്‍സ്, ഹിറ്റുകളുടെ തോഴനായ ഷാഫിയുടെ ലോലി പോപ്പ്. ക്രിസ്തുമസിന് സൂപ്പര്‍താരങ്ങള്‍ക്ക് യുവതാരങ്ങളുടെ ശക്തമായ ഭീഷണിയുണ്ട്.
രണ്ടുഭാഷകളില്‍ ഒരേ സമയം ചിത്രീകരിക്കുന്ന വന്ദേമാതരത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം തമിഴ് ആക്ഷന്‍ കിംഗ് അര്‍ജുനുമുണ്ട്. സ്നേഹയാണ് നായിക. പതിനാലു കോടിയോളം മുടക്കി ചിത്രീകരിക്കുന്ന വന്ദേമാതരവും ദേശസ്നേഹത്തിന്റെ കഥയാണ് പറയുന്നത്.
നരസിംഹത്തിനു ശേഷം ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോടിയാണ് ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ട്. എത്ര പരാജയങ്ങള്‍ സംഭവിച്ചാലും ഇവര്‍ ഒരുമിക്കുന്ന ചിത്രങ്ങളെ പ്രേക്ഷകന്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഷാജിയുടെ സാങ്കേതികത്തികവും മോഹന്‍ലാലിന്റെ സ്ക്രീന്‍ പെര്‍ഫോമന്‍സും ചേരുമ്പോള്‍ എന്തുകൊണ്ടോ അവര്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
സാങ്കേതികത്തികവാര്‍ന്ന ഒരു കുറ്റാന്വേഷണ ചിത്രമാണ് ഇവരുടെ റെഡ് ചില്ലീസ്. കാഴ്ചക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമെന്നാണ് റെഡ് ചില്ലീസിന്റെ അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. ടൈഗര്‍, ചിന്താമണി കൊലക്കേസ് എന്നീ ചിത്രങ്ങളില്‍ ഷാജി നല്‍കിയ ദൃശ്യവിസ്മയം മറക്കാത്തവര്‍ റെഡ് ചില്ലീസിനെയും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()
![]()
![]()
![]()
മായാ ബസാര്‍ ചിത്രങ്ങള്‍![]()
വന്ദേമാതരം ചിത്രങ്ങള്‍


Click it and Unblock the Notifications