യുവതാരങ്ങളുടെ പടയോട്ടം

By Staff

അടുത്ത താരപോരാട്ടം ക്രിസ്തുമസിന് - 3
നര്‍മ്മ രസപ്രധാനമായ ഒരു മുഴുനീള വേഷം ദിലീപിന്റേതായി തീയേറ്ററിലെത്തിയിട്ടിട്ട് കാലം ഒരുപാടായി. ക്രേസി റാസ്കല്‍ എന്ന ദീപു കരുണാകരന്‍ ചിത്രം ആ വരള്‍ച്ചയുടെ അവസാനമാണ്.

കുടുംബ പ്രേക്ഷകരുടെയും കുട്ടികളുടെയും ജനപ്രിയ നായകനായി ദിലീപ് മാറിയത് അത്തരം മാനറിസങ്ങളുടെ പകിട്ടിലാണ്. കട്ടിള ഗോപാലന്‍ എന്ന മുഴുക്കളളനായി ദിലീപ് വരുമ്പോള്‍ തീയേറ്ററില്‍ നിലയ്ക്കാത്ത ചിരിയാണ് സംവിധായകന്‍ ലക്ഷ്യമിടുന്നത്.

ചില്ലറക്കാരല്ല ദിലീപിന്റെ ഒപ്പം. നിഴലു പോലെ കൂടെ നടക്കുകയും തക്കം കിട്ടുമ്പോള്‍ ഗോപാലനെ പാരവെയ്ക്കുകയും ചെയ്യുന്ന ലക്ഷ്മണനെന്ന കളളനായി സലിം കുമാര്‍. ജഗതിയും കൊച്ചു പ്രേമനും വെഞ്ഞാറമൂട് സുരാജും ജഗദീഷുമൊക്കെ കൂട്ടു ചേരുമ്പോള്‍ ഏത് സൂപ്പര്‍താര ചിത്രത്തിനോടും കിടപിടിക്കുന്ന എന്റര്‍ടെയിന്മെന്റാകും ക്രേസി റാസ്ക്കല്‍സ്.

ഹിറ്റുകളുടെ തോഴനാണ് ഷാഫി. സ്വന്തം ക്രെഡിറ്റില്‍ ഒരു സൂപ്പര്‍ഹിറ്റ് ചിത്രമെന്ന സ്വപ്നം പ്രിഥ്വിരാജ് സാധിച്ചെടുത്തത് ഷാഫിയുടെ ചോക്ക്‍ലേറ്റിലൂടെയാണ്. ലോലി പോപ് എന്ന ചിത്രത്തിലും നായകന്‍ പ്രിഥ്വിയാണ്.

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒപ്പമുണ്ട്. യുവ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരായ ഭാവനയും റോമയും പ്രധാന വേഷങ്ങളിലുണ്ട്. അടിച്ചു പൊളിക്കുന്ന ചെറുപ്പക്കാരുടെ ജീവിതം പശ്ചാത്തലമാക്കി നര്‍മ്മരസ പ്രധാനമായ ചിത്രമാണ് ഷാഫിയുടെയും ലക്ഷ്യം.

ചുരുക്കത്തില്‍ അതിരൂക്ഷമായ താരപോരാട്ടത്തിനാണ് ക്രിസ്തുമസ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഓണവും റംസാനും നല്‍കിയ വരണ്ട സിനിമാക്കാലത്തിന് മറുമരുന്നാകുമോ, ഈ ഉത്സവക്കാലം..?

മുന്‍ പേജുകളില്‍


ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X