»   » ദിലീപിന്റെ അറസ്റ്റില്‍ സിനിമയ്ക്ക് തിരിച്ചടിയോ??? സൂപ്പര്‍ താരങ്ങളിലാതെ എത്തിയ ചങ്ക്‌സിന്റെ കളക്ഷന്‍

ദിലീപിന്റെ അറസ്റ്റില്‍ സിനിമയ്ക്ക് തിരിച്ചടിയോ??? സൂപ്പര്‍ താരങ്ങളിലാതെ എത്തിയ ചങ്ക്‌സിന്റെ കളക്ഷന്‍

Posted By: Karthi
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായിത് സിനിമ ലോകത്തിന് തിരച്ചടിയാകുമെന്നും പ്രക്ഷകര്‍ മലയാള സിനിമകളെ കൈവിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങും സജീവമായിരുന്നു. എന്നാല്‍ അറസ്റ്റിന് ശേഷം തിയറ്ററിലെത്തിയ രണ്ട് ചെറു ചിത്രങ്ങളും സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യമില്ലാതെ ഹിറ്റാകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. 

ഓവിയ ആത്മഹത്യക്ക് ശ്രമിച്ചു!!! കമല്‍ഹാസന്‍ കുടുങ്ങും, ബിഗ് ബോസിന് പൂട്ട് വീഴും???

ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേ മികച്ച പ്രതികരണത്തോടെ നിറഞ്ഞോടുമ്പാഴാണ് നായക കേന്ദ്രീകൃതമല്ലാത്ത ചങ്ക്‌സ് എന്ന ആഘോഷ ചിത്രവുമായി ഒമര്‍ ലുലു എന്ന സംവിധായകന്‍ എത്തിയ. ഹാപ്പി വെഡ്ഡിംഗ് എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ ഒമര്‍ ലുലു ഒരുക്കിയ ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

മോഹിപ്പിക്കുന്ന തുടക്കം

നായക പരിവേഷമുള്ള ഒരു നടന്‍പോലുമില്ലാത്ത ചിത്രത്തിന് താരങ്ങളെ പോലും മോഹിപ്പിക്കുന്ന തുടക്കമാണ് ആദ്യദിനം തിയറ്ററില്‍ നിന്നും ലഭിച്ചത്. നിറഞ്ഞ സദസുകൡലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍.

ആദ്യദിനം നേടിയത്

100ല്‍ അധികം തിയറ്ററുകളില്‍ റിലീസിനെത്തിയ ചിത്രം ആദ്യദിനം കേരളത്തിലെ തിയറ്ററുകളില്‍ നിന്നു നേടിയത് 1.48 കോടി രൂപയാണ്. ഇത് ദിവസം തിയറ്ററിലെത്തിയ കുഞ്ചാക്കോ ബോബന്‍ ചിത്രം നേടിയതാകട്ടെ വെറും 52 ലക്ഷവും.

കളക്ഷന്‍ വര്‍ദ്ധിച്ചു

ആദ്യ ദിനത്തേക്കാള്‍ മികച്ച കളക്ഷനാണ് ചങ്ക്‌സിന് രണ്ടാം ദിവസമാണ് ശനിയാഴ്ച തിയറ്ററില്‍ നിന്നും ലഭിച്ചത്. ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് കളക്ഷനിലുണ്ടായ ഈ വര്‍ദ്ധന. 1.64 കോടിയാണ് ചിത്രം രണ്ടാം ദിനം നേടിയത്.

യൂത്ത് ഹിറ്റ്

ഹാപ്പി വെഡ്ഡിംഗ് ആദ്യ ചിത്രത്തിലൂടെ യുവപ്രേക്ഷകരെ കൈയിലെടുത്ത ഒമര്‍ ലുലു, യുവാക്കളെ തന്നെയാണ് രണ്ടാമത്തെ ചിത്രത്തിലും ലക്ഷ്യം വച്ചിരിക്കുന്നത്. ആന്‍ ഒമര്‍ ലുലു ഫണ്‍ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന ചിത്രം ഒരു ഫണ്‍ എന്റര്‍ടെയിനറാണ്.

അഡള്‍ട്ട് കോമഡി

ചിരിപ്പിക്കാനായി അശ്ലീല സംഭാഷണങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അഡള്‍ട്ട് കോമഡിയും ചിത്രത്തില്‍ മുഴുനീളമുണ്ടെന്നുള്ള ആരോപണം ചിത്രത്തിനെതിരെ ഉണ്ട്. എന്നാല്‍ ഇവയെല്ലാം നിലനില്‍ക്കെ തന്നെയാണ് ചിത്രം അതിശയിപ്പിക്കുന്ന വിജയത്തിലേക്ക് നീങ്ങുന്നത്.

മഹത്തായ ചിത്രമല്ല

വലിയ സന്ദേശം നല്‍കുന്ന മഹത്തായ ചിത്രമൊന്നുമല്ല ചങ്ക്‌സ് എന്ന് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു. സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ പ്രേക്ഷകര്‍ മനം നിറഞ്ഞ് ചിരിക്കാനുള്ളതെല്ലാം ചങ്ക്‌സിലുണ്ടെന്ന് അദ്ദേഹം പറയുന്നു.

കേന്ദ്രകഥാപാത്രങ്ങളില്ല

കേന്ദ്രകഥാപാത്രങ്ങളായി ആരും ഈ ചിത്രത്തിലില്ല. മുഹൂര്‍ത്തങ്ങളെ കേന്ദ്രീകരിച്ച് ചിരിയിലൂടെ വളരുന്ന കഥാരീതിയാണ് ചിത്രത്തിന്റേത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബാലു വര്‍ഗ്ഗീസ്, ഗണപതി, വിശാഖ്, ഹണി റോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

English summary
Chunks starts with a dreamy opening in box office with a non heroic story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam