അംബരീഷിന്റെ മരണാന്തര ചടങ്ങില്‍ സിഗരറ്റും മദ്യവും! സുമലതയുടെ ചിത്രത്തിന് വിമര്‍ശനപ്പെരുമഴ! കാണൂ!
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുമലത. ക്ലാരയായി ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ് താരം. അടുത്തിടെയായിരുന്നു താരത്തിന്റെ ഭര്‍ത്താവും നടനുമായ അംബരീഷ് അന്തരിച്ചത്. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിയിരുന്നു അദ്ദേഹം. അംബരീഷിന്റെ വിയോഗത്തിന് അനുശോചനം അറിയിച്ച് സിനിമാലോകത്തെയും രാഷ്ട്രീയത്തിലെയും നിരവധി പേരാണ് എത്തിയത്. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് പിന്നാലെ ഭാര്യയായ സുമലത രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പുറത്തുവന്നത്. തുടക്കത്തില്‍ വിയോജിപ്പ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അനുകൂലിക്കുകയായിരുന്നു. സിനിമാലോകത്തെ സഹപ്രവര്‍ത്തകര്‍ താരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അംബരീഷിന്റെ മരണാനന്തര ചടങ്ങില്‍ മദ്യക്കുപ്പിയും സിഗരറ്റും വെച്ചതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറുന്നുണ്ട്. അംബരീഷിന്റെ ഛായാചിത്രത്തിന് കീഴിലായാണ് മദ്യവും സിഗരറ്റവുമുള്‍പ്പടെയുള്ള സാധനങ്ങള്‍ വെച്ചത്. പൂജാ സാധനങ്ങളും ഭക്ഷണസാധനങ്ങളുമൊക്കെ വെച്ചിരുന്നു. ഇതിനൊപ്പമാണ് ഒരു കുപ്പി മദ്യവും സിഗരറ്റും വെച്ചത്. മരിച്ചയാള്‍ക്ക് ആത്മശാന്തി ലഭിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിശ്വാസം.

ഇത്തരമൊരു ചടങ്ങില്‍ മദ്യവും സിഗരറ്റും ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നാണ് ഒരു വിഭാഗം വാദിച്ചത്. എന്നാല്‍ ഇതില്‍ പ്രശ്‌നമൊന്നുമില്ലെന്നും മരിച്ചയാളുടെ ഇഷ്ടനാസുരണമുള്ള സാധനങ്ങളാണ് വെക്കുന്നത്. അതില്‍ തെറ്റില്ലെന്നുമാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.


Click it and Unblock the Notifications











