മാംഗല്യം തന്തുനാനേന സമ്മാനിക്കുന്നത് യുവ സംവിധായികയെ!! സൗമ്യ സദാനനദൻ ആരാണെന്ന് അറിയാമോ...
മലയാള സിനിമയ്ക്ക് ഒരു മികച്ച സംവിധായകയെ കൂടി ലഭിക്കുകയണ്.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കുഞ്ചാക്കോബോബൻ ചിത്രമാണ് മാംഗല്യം തന്തുനാനേന. നിമിഷ സജയനാണ് ചിത്രത്തിൽ ചാക്കോച്ചന്റെ നായികയായി എത്തുന്നത്. ശാന്തികൃഷ്ണ,വിജയരാഘവൻ, സലിംകുമാർ, സുനിൽ സുഖദ, സൗബിൻ ഷാഹിർ, അലൻസിയർ, അശോകൻ, മാമുക്കോയ എന്നി ശക്തമായ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ് ഒരു മാസ് ക്ലാസ് ഫാമിലി ചിത്രമായിരിക്കും മാംഗല്യം തന്തുനാനേന.

ചിത്രത്തിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേക അതിലെ സംവിധായികയെ കുറിച്ചാണ്.മലയാള സിനിമയ്ക്ക് ഒരു മികച്ച സംവിധായികയെ കൂടി ലഭിക്കുകയണ്. സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതയാണെങ്കിൽ പോലും സിനിമയിലെ ചലനം എന്താണെന്ന് കൃത്യമായി അറിയാവുന്ന വ്യക്തിയാണ് സൗമ്യ. എഞ്ചിനിയറിങ് പഠനം പൂർത്തിയാക്കിയതിനു ശേഷമാണ് സൗമ്യ സിനിമ മേഖലയിലേയ്ക്ക് പ്രവേശിക്കുന്നത്. ഇടവപ്പാതി, ജാവാൻ ഓഫ് വെള്ളിമല, ഓലപീപ്പി എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടായി പ്രവർത്തിച്ചിരുന്നു. പിന്നീട് ചെമ്പൈ മൈ ഡിസ്‌കവറി ഓഫ് എ ലെജന്റ് എന്ന ഡോക്യൂമെന്റി സംവിധാനം ചെയ്തു. ഇത് പ്രേക്ഷ ശ്രദ്ധനേടിയിരുന്നു. ഇതിനു ശേഷമായിരുന്നു സ്വതന്ത്രസംവിധായികയായി എത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലൂടെ സൗമ്യ സിനിമ പ്രേമികൾക്ക് സുപരിചിതയായിരുന്നു. അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. വിനീത് ശ്രീനിവാസൻ നമിത പ്രമോദ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഓർമയുണ്ടോ ഈ മുഖത്തിലും ജയസൂര്യ ചിത്രം ഡേവിഡ് & ഗോലിയാത്തിലും അഭിനയിച്ചിട്ടുമുണ്ട്.
മാംഗല്യം തന്തുനാനേന എന്ന സിനിമയെ കുറിച്ച് സൗമ്യ പറയുന്നത് ഇങ്ങനെയാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിനെ കുറിച്ച് പറഞ്ഞത്. ഒരു ഫാമിലി എന്റർടൈനറാണ്. കല്യാണം കഴിച്ചവർക്കും, ഇനി കല്യാണം കഴിക്കാനുള്ളവർക്കും, കല്യാണം കഴിഞ്ഞു വർഷങ്ങളായി ഒരുമിച്ച് ജീവിക്കുന്നവർക്കും, പ്രണയികൾക്കും തുടങ്ങി അത്തരം പങ്കാളിത്തത്തിൽ ജീവിക്കുന്ന ആർക്കും ഐഡന്റിഫൈ ചെയ്യാൻ പറ്റിയ ചെറിയ ചെറിയ നൊമ്പരങ്ങൾ, ബന്ധങ്ങൾക്കിടയിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ എന്നിവയാണ് ചിത്രത്തില്‍ പറയുന്നത്. വ്യത്യസ്ത സ്വഭാവക്കാരായ റോയിയും ക്ലാരയും വിവാഹവും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.


Click it and Unblock the Notifications