»   »  സിനിമ നടന്റെയോ സംവിധായകന്റെയോ കലയല്ല: ജീത്തു ജോസഫ്

സിനിമ നടന്റെയോ സംവിധായകന്റെയോ കലയല്ല: ജീത്തു ജോസഫ്

Posted By:
Subscribe to Filmibeat Malayalam

സിനമ അഭിനേതാവിന്റെ കലയോ സംവിധായകന്റെ കലയോ എന്ന തരത്തില്‍ പലപ്പോഴും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ പ്രശസ്ത സംവിധായകന്‍ ജീത്തു ജോസഫിന്റെ അഭിപ്രായത്തില്‍ സിനിമ അഭിനേതാവിന്റെയോ സംവിധായകന്റെയോ കലയല്ല. മറിച്ച് എഴുത്തുകാരന്റെ കലയാണ്.

വിശദമായ ഒരു തിരക്കഥ കിട്ടിയാല്‍ കോമണ്‍സെന്‍സുള്ള ആര്‍ക്കുവേണമെങ്കിലും അത് സംവിധാനം ചെയ്യാം എന്നാണ് ജീത്തു ജോസഫ് പറയുന്നത്. എംടി സാറിന്റെയൊക്കെ തിരക്കഥ വായിച്ചാല്‍ ഒരോ വിഷ്വലും നമ്മുടെ മനസ്സിലെത്തുമെന്നും ജീത്തു പറഞ്ഞു.

jeethu-joseph

സംവിധാനം ചെയ്യാന്‍ അല്പം ടെക്‌നിക്കലായ കാര്യങ്ങള്‍ അറിയണം എന്ന് മാത്രമേയുള്ളൂ എന്നാണ് ജീത്തുവിന്റെ പക്ഷം. തന്റെ അഭിപ്രായത്തില്‍ സിനിമയില്‍ ഏറ്റവും ഒടുവില്‍ എഴുതികാണിക്കേണ്ട പേര് എഴുത്തുകാരന്റേതാണെന്നും ജീത്തു പറഞ്ഞു.

സിനിമ എഴുത്തുകാരന്റെയല്ല എങ്കില്‍ എന്ത് കൊണ്ട് സൂപ്പര്‍ഹിറ്റ് സംവിധായകര്‍ക്കൊന്നും എല്ലാ സിനിമകളും സൂപ്പര്‍ഹിറ്റാക്കാന്‍ കഴിയുന്നില്ല, എന്തുകൊണ്ട് സൂപ്പര്‍ നടന്മാര്‍ക്ക് എല്ലാ സിനിമകളും സൂപ്പര്‍ഹിറ്റാക്കാന്‍ കഴിയുന്നില്ല- എന്നാണ് ജീത്തുവിന്റെ ചോദ്യം

English summary
Cinema is an art of a writer says director Jeethu Joseph

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam