ഫേസ്ബുക്ക് കൂട്ടായ്മയുടെ വിജയം, സിപിസി വിതരണം ചെയ്തത് ഇന്ത്യയിലെ സത്യസന്ധമായ പുരസ്‌കാരം!

By Ambili

Recommended Video

പ്രഹസനമാകുന്ന മറ്റു അവാർഡ് വേദികൾക്ക് പരിഹാസവുമായി CPC അവാർഡ്‌സ് | filmibeat Malayalam

സോഷ്യല്‍ മീഡിയയിലെ സിനിമ കൂട്ടായ്മയായ സിനിമാ പരഡീസോ ക്ലബ്ബ് സിനിമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒരു പുരസ്‌കാര വിതരണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മികച്ച സംവിധായകന്‍, നടന്‍, സിനിമ എന്നിങ്ങനെ സിനിമാ മേഖലയിലെ പല പുരസ്‌കാരങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ കിട്ടിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും സത്യസന്ധമായ പുരസ്‌കാരം ഇതാണെന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി അഭിപ്രായപ്പെട്ടത്. ഒരു അവാര്‍ഡ് പോലും ഇല്ലാത്ത എന്റെ വീട്ടില്‍ സിപിസി പുരസ്‌കാരം എല്ലാവരും കാണുന്ന തരത്തില്‍ വെക്കുമെന്നാണ് മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ട് നടന്‍ ഫഹദ് ഫാസില്‍ പറഞ്ഞിരിക്കുന്നത്.

 സിപിസി പുരസ്‌കാരം

സിപിസി പുരസ്‌കാരം

മലയാള സിനിമയ്ക്ക വേണ്ടി സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് സിനിമാ പരഡീസോ ക്ലബ്ബ്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകള്‍ക്കും സംവിധായകന്മാര്‍ക്കുമുള്ള പുരസ്‌കാരം വിതരണം ചെയ്തിരിക്കുകയാണ്.

 മികച്ച സിനിമ

മികച്ച സിനിമ

2017 ലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ്. സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ഫഹദ് ഫാസില്‍ സ്വന്തമാക്കി. ഒപ്പം മികച്ച സ്വഭാവ നടനായി അലന്‍സിയര്‍. മികച്ച ഛായഗ്രാഹകനായി രാജീവ് രവി. മികച്ച എഡിറ്ററായി കിരണ്‍ ദാസ്. മികച്ച സംഭാഷണത്തിന് ശ്യാം പുഷ്‌കരന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം കിട്ടിയത്. എല്ലാം തൊണ്ടിമുതലിലെ പ്രകടനത്തിലൂടെയായിരുന്നു.

മികച്ച സംവിധായകന്‍

മികച്ച സംവിധായകന്‍

കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. പുതുമുഖങ്ങളെ മാത്രം മുന്‍നിര്‍ത്തി നിര്‍മ്മിച്ച അങ്കമാലി ഡയറീസ് എന്ന ഹിറ്റ് സിനിമയിലൂടെയായിരുന്നു ലിജോയെ തേടി പുരസ്‌കാരം എത്തിയത്. മികച്ച ഛായഗ്രാഹകനുള്ള പുരസ്‌കാരം അങ്കമാലി ഡയറീസിലൂടെ ഗിരീഷ് ഗംഗാധരനും സ്വന്തമാക്കിയിരുന്നു.

മികച്ച നടി പാര്‍വ്വതി

മികച്ച നടി പാര്‍വ്വതി

മികച്ച നടി ആരാണെന്ന ചോദ്യത്തിന് പാര്‍വ്വതി എന്ന് മാത്രമാണ് ഉത്തരമുള്ളു. ടേക്ക് ഓഫ് എന്ന സിനിമയിലെ പ്രകടത്തിലൂടെ തന്നെയാണ് വീണ്ടും പാര്‍വ്വതിയെ തേടി ഈ പുരസ്‌കാരം എത്തിയത്. രക്ഷാധികാരി ബൈജു എന്ന സിനിമയിലൂടെ മികച്ച സ്വഭാവനടിയായി കൃഷ്ണ പദ്മകുമാറും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംഗീത സംവിധായകന്‍

മികച്ച സംഗീത സംവിധായകന്‍

മികച്ച സംവിധായകനായി റെക്‌സ് വിജയനെയാണ് തിരഞ്ഞെടുത്തത്. മായാനദി, പറവ എന്ന സിനിമകളിലെ പാട്ടിനാണ് റെക്‌സ് സംഗീതം പകര്‍ന്നിരുന്നത്. മികച്ച തിരക്കഥയ്ക്ക് സജീവ് പാഴുറാണ് അര്‍ഹനായത്.

 വിനായകനെയും പരിഗണിച്ചു

വിനായകനെയും പരിഗണിച്ചു

രണ്ടാം തവണയാണ് കൂട്ടായ്മ ഇത്തരമൊരു പുരസ്‌കാര വേദി ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം സാധാരണയുള്ള അവാര്‍ഡ് വേദികളെ പൊളിച്ചെഴുതി കൊണ്ടായിരുന്നു സിപിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കമ്മട്ടിപ്പാടം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം വിനായകനായിരുന്നു കിട്ടിയത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

 ഫഹദ് പറയുന്നത്..

ഫഹദ് പറയുന്നത്..

ഒരു പുരസ്‌കാരം പോലും എന്റെ വിട്ടില്ലെങ്കിലും സിപിസി പുരസ്‌കാരം എല്ലാവരും കാണുന്ന തരത്തില്‍ വെക്കുമെന്നായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ട് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നത്.

 സത്യസന്ധമായ പുരസ്‌കാരം

സത്യസന്ധമായ പുരസ്‌കാരം

ഇന്ത്യയിലെ ഏറ്റവും സത്യസന്ധമായ പുരസ്‌കാരം സിപിസിയുടെ ഈ പുരസ്‌കാരമാണെന്നായിരുന്നു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി അഭിപ്രായപ്പെട്ടത്. അത് മലയാളത്തിന്റെ മണ്ണില്‍ ആണെന്നുള്ളതില്‍ അഭിമാനമുണ്ടെന്നും ലിജോ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X