മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്! നടി അന്ന ബെന്‍! സിപിസി അവാര്‍ഡ് പ്രഖ്യാപിച്ചു!

സോഷ്യല്‍ മീഡിയയിലെ സിനിമാപ്രേമികളുടെ കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ് ഏറെ പ്രശസ്തമാണ്. പ്രേക്ഷകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരും സജീവമായി ഇടപെടാറുണ്ട് ഈ കൂട്ടായ്മയില്‍. ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കായുള്ള പ്ലാറ്റ്‌ഫോം കൂടിയാണിത്. ഗ്രൂപ്പിലെ പോസ്റ്റുകളും ചര്‍ച്ചകളുമൊക്കെ വൈറലായി മാറാറുണ്ട്. സിനിമയെ ഗൗരവകരമായി മാത്രമല്ല വിമര്‍ശനാത്മകമായും സമീപിക്കാറുണ്ട്. വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ നല്‍കുന്ന പതിവുണ്ട് സിപിസിക്ക്. ഇത്തവണത്തെ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.

മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി, സഹനടന്‍, സഹനടി, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, കോസ്റ്റിയൂം ഡിസൈനര്‍, ഗാനം, പശ്ചാത്തല സംഗീതം തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഗ്രൂപ്പുകളിലെ മെമ്പര്‍മാരുടെ വോട്ടും ജൂറിയുടെ തീരുമാനങ്ങളും പരിഗണിച്ചതിന് ശേഷമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. പോയവര്‍ഷത്തെ സിനിമകളെ വിലയിരുത്തിയുള്ള പുരസ്‌കാരമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

CPC Award

കുമ്പളങ്ങി നൈറ്റ്‌സാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. വൈറസിലൂടെ സംവിധായകനുള്ള പുരസ്‌കാരം ആഷിഖ് അബുവും നേടി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ അസാമാന്യ അഭിനയ മികവിലൂടെ സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റസ്, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രകടനത്തിലൂടെ മികച്ച നടിയായിരിക്കുകയാണ് അന്ന ബെന്‍. മൂത്തോനിലെ അഭിനയമികവിലൂടെ റോഷന്‍ മാത്യു മികച്ച സഹനടനായി. സഹനടി ഗ്രേസ് ആന്റണി, തിരക്കഥാകൃത്ത് ശ്യം പുഷ്‌ക്കരന്‍, സിനിമാട്ടോഗ്രാഫര്‍ ഗിരീഷ് ദാമോദരന്‍, എഡിറ്റര്‍ സൈജു ശ്രീധരന്‍, പശ്ചാത്തല സംഗീതം സുഷിന്‍ ശ്യം, കോസ്റ്റിയൂം ഡിസൈനര്‍ രമ്യ സുരേഷ് തുടങ്ങിയവരെയാണ് ഇത്തവണ പ്രേക്ഷകരും ജൂറി മെമ്പര്‍മാരും ചേര്‍ന്ന് തിരഞ്ഞെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X