സിപിസി അവാര്‍ഡുകളില്‍ മികച്ച ചിത്രമായി സുഡാനി ഫ്രം നൈജീരിയ! മറ്റു പുരസ്‌കാരങ്ങള്‍ ഇങ്ങനെ! കാണൂ

By Midhun Raj

Recommended Video

CPC അവാർഡുകൾ പ്രഖ്യാപിച്ചു | filmibeat Malayalam

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ലൊരു വര്‍ഷം തന്നെയായിരുന്നു 2018. മികച്ച കുറച്ച് സിനിമകള്‍ കഴിഞ്ഞ വര്‍ഷം ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങിയിരുന്നു. വാണിജ്യ സിനിമകള്‍ക്കൊപ്പം തന്നെ കലാമൂല്യമുളള സിനിമകളെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങളുടെ മികച്ച പ്രകടനങ്ങള്‍ പ്രേക്ഷകര്‍ കണ്ടൊരു വര്‍ഷം കൂടിയായിരുന്നു 2018. നിരവധി പുതുമുഖ താരങ്ങളും സംവിധായകരും ധാരാളമായി കടന്നുവരികയും ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയ്ക്കും മറ്റു വിഭാഗങ്ങളിലുമുളള അവാര്‍ഡുകള്‍ ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ് പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് ഇത്തവണ സിപിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച സിനിമയായി കഴിഞ്ഞ വര്‍ഷത്തെ ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മികച്ച സിനിമ സുഡാനി ഫ്രം നൈജീരിയ

മികച്ച സിനിമ സുഡാനി ഫ്രം നൈജീരിയ

സക്കറിയയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത തന്നെ ലഭിച്ചു. ചിത്രത്തിലെ സൗബിന്‍ ഷാഹിര്‍,സാമുവല്‍ റോബിന്‍സണ്‍ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാണിജ്യപരമായി വലിയ വിജയം തന്നെയാണ് സുഡാനി ഫ്രം നൈജീരിയ തിയ്യേറ്ററുകളില്‍നിന്നും സ്വന്തമാക്കിയിരുന്നത്.

മികച്ച നടന്‍ ജോജു ജോര്‍ജജ്

മികച്ച നടന്‍ ജോജു ജോര്‍ജജ്

ജോജു ജോര്‍ജ്ജാണ് ഇത്തവണ സിപിസി പുരസ്‌കാരങ്ങളില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജോസഫ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം. എം പദ്മകുമാര്‍ സംവിധാനം ചെയ്ത -ജോസഫ് കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായിരുന്നു. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞൊരുക്കിയ സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച സ്വീകരണം തന്നെ ലഭിച്ചിരുന്നു. നായകനായുളള അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം നടത്താന്‍ ജോജുവിനും സാധിച്ചു.

മികച്ച നടി ഐശ്വര്യ ലക്ഷ്മി

മികച്ച നടി ഐശ്വര്യ ലക്ഷ്മി

മായാനദിക്കു ശേഷം സിനിമാ പ്രേമികളുടെ ഇഷ്ടനടിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയാണ് ഇത്തവണത്തെ സിപിസി അവാര്‍ഡുകളില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഫഹദ് ഫാസില്‍ നായകനായ വരത്തന്‍ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.

മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

ഈമയൗ എന്ന ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനുളള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കിയിരിക്കുന്നത്. വിനായകന്‍,ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നിരവധി ചലച്ചിത്ര മേളകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞൊരുക്കിയ സിനിമ മികച്ച നിരൂപകപ്രശംസ നേടിയെടുത്തൊരു സിനിമയായിരുന്നു. ഗോവന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മികച്ച സഹനടന്‍ വിനായകന്‍

മികച്ച സഹനടന്‍ വിനായകന്‍

ഈമയൗ,സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനാണ് വിനായകന് മികച്ച സഹനടനുളള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈമയൗ ഒരു മരണവീടിനെ ചുറ്റിപ്പറ്റിയായിരുന്നു കഥ പറഞ്ഞത്. ആന്റണി വര്‍ഗീസ് നായകനായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഒരു പ്രിസണ്‍ ത്രില്ലര്‍ ചിത്രമായിരുന്നു. രണ്ട് സിനിമകളിലും ശ്രദ്ധേയ പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്.

മികച്ച സഹനടി

മികച്ച സഹനടി

സുഡാനി ഫ്രം നൈജീരിയയില്‍ സൗബിന്‍ ഷാഹിറിന്റെ ഉമ്മയായി എത്തിയത് സാവിത്രി ശ്രീധരന്‍ ആയിരുന്നു. ചിത്രത്തില്‍ മികച്ച പ്രകടനം തന്നെയായിരുന്നു നടി നടത്തിയിരുന്നത്. ഇത്തവണത്തെ സിപിസി അവാര്‍ഡുകളില്‍ മികച്ച സഹനടിമാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത് സാവിത്രി ശ്രീധരനാണ്. ഈമയൗ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് പോളി വില്‍സണും മികച്ച സഹനടിയായിരിക്കുന്നത്.

മറ്റു അവാര്‍ഡുകള്‍

മറ്റു അവാര്‍ഡുകള്‍

സിപിസി അവാര്‍ഡുകളില്‍ ഇത്തവണ മികച്ച സ്‌ക്രിപ്റ്റിനുളള പുരസ്‌കാരം സക്കറിയയ്ക്കും മുഹ്‌സിന്‍ പെരാരിയ്ക്കുമാണ്. സുഡാനി ഫ്രം നൈജീരിയയുടെ എഴുത്തിനാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച ഛായാഗ്രാഹകനായി ഷൈജു ഖാലിദും മികച്ച എഡിറ്ററായി നൗഫല്‍ അബ്ദുളളയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഒറിജിനല്‍ സ്‌കോര്‍ രണം ടൈറ്റില്‍ ട്രാക്ക് ആണ്. മികച്ച പശ്ചാത്തല സംഗീതത്തിന് പ്രശാന്ത് പിളെളയ്ക്കും മികച്ച സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവിയ്ക്കും സ്‌പെഷ്യല്‍ ഹൊണററി അവാര്‍ഡ് ത്യാഗരാജന്‍ മാസ്റ്റര്‍ക്കുമാണ് ലഭിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X