For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിനായകന്‍ മികച്ച നടന്‍, രജീഷയും സായി പല്ലവിയും നടി... ഞെട്ടണ്ട ഇത് കണ്ട ആപ്പ ഊപ്പ ചാനല്‍ അവാര്‍ഡല്ല!

  By Kishor
  |

  ടി വി ചാനലുകള്‍ക്ക് ഇപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയായിരിക്കും മികച്ച നടന്മാര്‍. സൂപ്പര്‍ താരങ്ങള്‍ അവരാണല്ലോ. എന്നാല്‍ ഫേസ്ബുക്കിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയായ സിനിമാ പാരഡൈസൊ ക്ലബ്ബിന് അങ്ങനത്തെ കുളിരൊന്നുമില്ല. സിനിമ കാണുന്ന പ്രേക്ഷകരുടെ അഭിപ്രായമാണ് അവിടെ മികച്ച നടന്മാരെയും നടിമാരെയും സംവിധായകരെയും സിനിമയെയും തിരഞ്ഞെടുക്കുന്നത്. സിപിസി എന്ന് ചുരുക്കപ്പേരിട്ട് വിളിക്കുന്ന ഗ്രൂപ്പില്‍ ഒരു ലക്ഷത്തോളം അംഗങ്ങളുണ്ട്.

  Read Also: മമ്ത മുതല്‍ സണ്ണി ലിയോണ്‍ വരെ!! സംവിധായകർ ഒപ്പം കിടക്കാന്‍ വിളിച്ച 10 നടിമാര്‍.. ഞെട്ടിത്തരിക്കും!!!

  കമ്മട്ടിപ്പാടത്തിലെ വിനായകനെ മറന്നുകൊണ്ട് ഒരു മികച്ച നടന്‍ അവാര്‍ഡ് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല എന്നത് കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയെ നിരീക്ഷിച്ച ആര്‍ക്കും മനസിലാകുന്ന കാര്യമാണ്. എന്നാല്‍ സൂപ്പര്‍ സ്റ്റാറല്ലാത്ത വിനായകന്‍ ചാനലുകാര്‍ക്ക് മുഖ്യാതിഥിയാക്കാന്‍ പറ്റിയ ആളല്ലെന്നത് കൊണ്ട് തന്നെ അവാര്‍ഡുകളും കിട്ടിയില്ല - ഇത് ഫേസ്ബുക്കിലെ സിനിമാ ആസ്വാദകരുടെ അഭിപ്രായമാണ്. സിനിമാ പാരഡൈസൊ ക്ലബ്ബിന്റെ 2016ലെ പ്രമുഖ അവാര്‍ഡുകളും അതിന് സിപിസി പറയുന്ന കാരണങ്ങളും നോക്കാം.

  മികച്ച ചിത്രം - മഹേഷിന്റെ പ്രതികാരം

  മികച്ച ചിത്രം - മഹേഷിന്റെ പ്രതികാരം

  കമ്മട്ടിപ്പാടം, ആക്ഷന്‍ ഹീറോ ബിജു, ഒഴിവുദിവസത്തെ കളി എന്നിങ്ങനെ കഴിഞ്ഞവര്‍ഷം മികച്ച പരാമര്‍ശങ്ങള്‍ നേടിയ ചിത്രങ്ങളെ ബഹുദൂരം പിന്തള്ളിയാണ് 'മഹേഷിന്റെ പ്രതികാരം 'ഓഡിയന്‍സ് പോളില്‍ മുന്നിലെത്തിയത്. ജൂറി വിശകലനത്തിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയതോടെ മഹേഷിന്റെ പ്രതികാരം വലിയ വെല്ലുവിളികളില്ലാതെ ജേതാവായി മാറുകയാണ്. വളരെ ലളിതമായൊരു കഥയെ അതിഭാവുകത്വത്തിന്റെ ഏച്ചുകെട്ടലുകള്‍ ഒന്നുംതന്നെയില്ലാതെ പ്രേക്ഷകഹൃദയങ്ങളെ സ്പര്‍ശിക്കുംവിധം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം.

  മികച്ച സംവിധായകന്‍ - ദിലീഷ് പോത്തന്‍

  മികച്ച സംവിധായകന്‍ - ദിലീഷ് പോത്തന്‍

  മികച്ച ചലച്ചിത്രത്തിന്റെ കാര്യത്തിലെന്ന പോലെ മികച്ച സംവിധായകന്റെ കാര്യത്തിലും മഹേഷിന്റെ പ്രതികാരവും ദിലീഷ് പോത്തനും എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ഓഡിയന്‍സ് പോളില്‍. മറ്റുസിനിമകളുടെ കാര്യത്തില്‍ ജൂറി നിരീക്ഷിച്ച പോരായ്മകളും കൂടി കണക്കിലെടുക്കുമ്പോള്‍ ദിലീഷ് പോത്തന് വ്യക്തമായ മുന്‍തൂക്കം ലഭിക്കുന്നു. ഒരു പുതുമുഖസംവിധായകനെന്ന പരിഗണനകൂടാതെ ദിലീഷ് പോത്തന്‍ ഈ നേട്ടം സ്വന്തമാക്കുന്നു എന്നത് അദ്ദേഹത്തിന്റെ വിജയത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നുണ്ട്.

  മികച്ച നടന്‍ - വിനായകന്‍

  മികച്ച നടന്‍ - വിനായകന്‍

  സി.പി.സി സിനി അവാര്‍ഡ്സ് 2016ലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, കമ്മട്ടിപ്പാടത്തില്‍ ഗംഗ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച വിനായകനാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തില്‍ ഒറ്റപെട്ടുപോയി മരണത്തിന് കീഴടങ്ങുന്ന ഗംഗയുടെ യൗവനത്തിലെ സ്വാര്‍ത്ഥതയും ആവേശവുമെല്ലാം ഊര്‍ജ്ജസ്വലതയോയോടെ അവതരിപ്പിച്ച വിനായകന്‍, തന്റെ ബോഡി ലാംഗ്വേജൂകൊണ്ട് ഗംഗയുടെ അവസാനകാലം മികവുറ്റതാക്കി. കുറ്റബോധവും, മരണത്തിനോടടുക്കുമ്പോള്‍ ഉള്ള ഭീതിയും എല്ലാം ചേര്‍ന്നുള്ള ആ പ്രകടനം ശരിക്കും കഥാപാത്രത്തിന് വൈവിധ്യമാര്‍ന്ന ഒരുപാട് മാനങ്ങള്‍ നല്‍കി.. തന്റെ അഭിനയം കൊണ്ട് വിനായകന് ഗംഗ എന്ന വ്യക്തിയുടെ ജീവിതത്തിനും, മരണത്തിനും സിനിമയ്ക്കുപോലും നല്കാനാവാതെപോയ പൂര്‍ണത നല്‍കാനായി.

  മികച്ച നടി - സായി പല്ലവി, രജിഷ വിജയന്‍

  മികച്ച നടി - സായി പല്ലവി, രജിഷ വിജയന്‍

  ഓഡിയന്‍സ് പോളിനോടനുബന്ധിച്ച് ഗ്രൂപ്പില്‍ ഏറ്റവും പൊടിപാറിയ മത്സരം നടന്നത് അനുരാഗക്കരിക്കിന്‍ വെള്ളത്തില്‍ എലിസബത്തിനെ(എലി) അവതരിപ്പിച്ച രജിഷ വിജയനും കലിയില്‍ അഞ്ജലിയെ അവതരിപ്പിച്ച സായ് പല്ലവിയും തമ്മില്‍ ആയിരുന്നു. എലിസബത്ത്(എലി) ആയി രജിഷയുടെ പ്രകടനം ഒരു പുതുമുഖം എന്ന രീതിയില്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. കലിയിലെ സായ് പല്ലവിയുടെ പ്രകടനത്തിന്, അഥവാ ആ കഥാപാത്രത്തിന് ഒരു ഗ്രാജ്വല്‍ പ്രോഗ്രസ് ഉണ്ടായിരുന്നു. അതിമനോഹരമായും അതിസൂക്ഷ്മമായും ആ മാറ്റങ്ങളുള്‍ക്കൊണ്ട്, അത് പ്രകടിപ്പിക്കാന്‍ സായ് പല്ലവിക്ക് കഴിഞ്ഞു.

  മികച്ച സഹനടന്‍ - മണികണ്ഠന്‍ ആര്‍ ആചാരി

  മികച്ച സഹനടന്‍ - മണികണ്ഠന്‍ ആര്‍ ആചാരി

  കമ്മട്ടിപ്പാടം എന്ന സിനിമയിലെ ബാലന്‍ എന്ന കഥാപാത്രത്തിലൂടെ ദളിത് ജീവിതത്തിന്റെ വിവിധമാനങ്ങള്‍ സൂക്ഷ്മമായി പകര്‍ന്നാടിയ മണികണ്ഠന്‍ ആര്‍ ആചാരിക്കാണ് മികച്ച സഹനടനുള്ള സി.പി.സി സിനി അവാര്‍ഡ് 2016 ലഭിച്ചിരിക്കുന്നത്. തികച്ചും പുതുമുഖമായ ഈ അഭിനേതാവ് അസാമാന്യമായ വഴക്കത്തോടെയും കയ്യടക്കത്തോടെയുമാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹീറോയിസം കാണിച്ച് കമ്മട്ടിപ്പാടത്തിന്റെ കണ്ണിലുണ്ണിയാവുകയും, അവിടത്തെ പിള്ളേരെ വളര്‍ത്തുകയും, പിന്നീട് മനഃസാക്ഷിക്കുത്തുവന്നപ്പോള്‍ സ്വജീവിതത്തില്‍ ഒരു 'ഡഠൗൃി' എടുക്കുകയും ചെയ്ത ബാലന്‍ ചേട്ടന്റെ കഥയാണ് ശരിക്കും കമ്മട്ടിപ്പാടത്തെ പിള്ളേരുടെ കഥ എന്ന് ഒരിക്കല്‍ക്കൂടി ഈ അവാര്‍ഡ് പ്രേക്ഷകനെ ഓര്‍മ്മിപ്പിക്കുകയാണ്.

  മികച്ച സഹനടി - രോഹിണി

  മികച്ച സഹനടി - രോഹിണി

  സഹനടീവിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം മലയാള സിനിമയില്‍ മികവുറ്റപ്രകടനം കാഴ്ച വച്ച അഭിനേത്രിയായി ആക്ഷന്‍ ഹീറോ ബിജുവിലും, ഗപ്പിയിലും ഗംഭീര പ്രകടനം നടത്തിയ രോഹിണിയെയാണ് സിപിസിയിലെ ആയിരത്തിലധികം അംഗങ്ങളും, ജൂറി അംഗങ്ങളും ഐകകണ്‌ഠേന തെരഞ്ഞെടുത്തിരിക്കുന്നത്. ഓഡിയന്‍സ് പോളില്‍ പിന്നിലായെങ്കിലും ജൂറി മാര്‍ക്കില്‍ രോഹിണിയുടെ കൂടെ മഹേഷിന്റെ പ്രതികാരത്തിലെ സ്വാഭാവികപ്രകടനത്തിലൂടെ അനുശ്രീ പിടിച്ചുനിന്നു എന്നുതന്നെ പറയാം. രണ്ട് ഘട്ടങ്ങളിലുമായി ആദ്യ സ്ഥാനം ആര്‍ക്കും വിട്ട് കൊടുക്കാതെ വിജയിയായ രോഹിണിക്ക് സിപിസിയുടെ പേരില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

  സമഗ്രസംഭാവനയ്ക്കുള്ള ആദരം - ഇന്ദ്രന്‍സ്

  സമഗ്രസംഭാവനയ്ക്കുള്ള ആദരം - ഇന്ദ്രന്‍സ്

  മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതം. കോസ്റ്റ്യൂം ഡിസൈനറായി തുടങ്ങി ചെറിയ വേഷങ്ങളിലൂടെ തന്നിലെ നടനെ പരീക്ഷിച്ച്, പിന്നീട് സഹനടനായും, ഇപ്പോള്‍ നായകനായും എത്തിനില്‍ക്കുന്ന സുദീര്‍ഘമായ സിനിമാജീവിതത്തിനുടമ. പി പത്മരാജന്റേതടക്കം പല സംവിധായകരുടെയും സ്ഥിരം കോസ്റ്റ്യൂം ഡിസൈനറായ ചരിത്രമുണ്ടെങ്കിലും, ഇന്ദ്രന്‍സെന്ന കോസ്റ്റ്യൂം ഡിസൈനറിനെ മലയാളസിനിമാപ്രേക്ഷകര്‍ അറിഞ്ഞത് മലയാളത്തിലെ എക്കാലത്തെയും വലിയ ട്രെന്‍ഡ് സെറ്ററായ 'സ്ഫടിക'ത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിച്ച ആള്‍ എന്ന രീതിയിലായിരിക്കും. അന്നേ ചെറിയ റോളുകളില്‍ സിനിമയില്‍ തല കാണിച്ചുതുടങ്ങിയിരുന്നെങ്കിലും ഇന്ദ്രന്‍സെന്ന നടനെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് സി ഐ ഡി ഉണ്ണികൃഷ്ണനിലെ കുഞ്ചു എന്ന കഥാപാത്രത്തിലൂടെയാണ്,

  മികച്ച സംഗീത സംവിധായകന്‍: ബിജിബാല്‍

  മികച്ച സംഗീത സംവിധായകന്‍: ബിജിബാല്‍

  മഹേഷിന്റെ പ്രതികാരത്തിലെ മറ്റുമേഖലകളില്‍ പ്രവര്‍ത്തിച്ചവരെപ്പോലെത്തന്നെ മികച്ച സംഗീതമൊരുക്കിയതിന്റെപേരില്‍ ഓഡിയന്‍സ് പോളില്‍ വളരെ മുന്നില്‍ ആയിരുന്നു ബിജിബാല്‍. എന്നാല്‍ ജൂറി തെരഞ്ഞെടുപ്പില്‍ മഹേഷിലൂടെ ബിജിബാലും കമ്മട്ടിപ്പാടത്തിലൂടെ ജോണ്‍ പി വര്‍ക്കിയും തുല്യമായി ഒന്നാം സ്ഥാനം പങ്കു വെച്ചു. രണ്ടു സിനിമകളിലെയും സംഗീതത്തെയും മികച്ചതായി വിലയിരുത്തിയ ജൂറി അന്തിമ വിലയിരുത്തലില്‍ രണ്ടിനുമൊപ്പം ഒരുപോലെ നിന്നു. അന്തിമഫലത്തില്‍ ഓഡിയന്‍സ് പോളിലെ മികച്ച ഭൂരിപക്ഷത്തിന്റെ പിന്തുണയോടുകൂടി മഹേഷിന്റെ പ്രതികാരത്തിലൂടെ ബിജിബാല്‍ ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

  മികച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍

  മികച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍

  ഓഡിയന്‍സ് പോള്‍ തുടങ്ങിയത് മുതല്‍, ഏകപക്ഷീയമായി ലീഡ് ചെയ്ത് അവസാനം വന്‍ഭൂരിപക്ഷത്തില്‍ തന്നെ സി.പി.സി അംഗങ്ങളുടെ സ്വീകാര്യത പിടിച്ചുപറ്റിയ ശ്യാം പുഷ്‌കരന്‍ തന്നെയാണ് സി.പി.സി സിനി അവാര്‍ഡ്‌സിന്റെ ജൂറി പാനലിന്റെ തിരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷത്തോടെ മുന്നിലെത്തിയിരിക്കുന്നത്. മഹേഷിന് കിട്ടിയ വന്‍ ജനപിന്തുണയ്ക്കിടയിലും, പ്രേക്ഷക പിന്തുണയിലും ജൂറി വിലയിരുത്തലിലും കമ്മട്ടിപ്പാടത്തിലൂടെ രണ്ടാം സ്ഥാനം നേടിയ പി. ബാലചന്ദ്രനും, സമ്മാന ജേതാവായ ശ്യാം പുഷ്‌കരനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

  മികച്ച ഛായാഗ്രാഹകന്‍ : ഷൈജു ഖാലിദ്

  മികച്ച ഛായാഗ്രാഹകന്‍ : ഷൈജു ഖാലിദ്

  മഹേഷിന്റെ പ്രതികാരത്തിലെ മനോഹരമായ വിഷ്വല്‍സ് ഒരുക്കിയ ഷൈജു ഖാലിദിനെ ബഹുഭൂരിപക്ഷത്തോടെ ഒന്നാം സ്ഥാനത്ത് നിര്‍ത്തിയായായിരുന്നു കഴിഞ്ഞയാഴ്!ച ഓഡിയന്‍സ് പോള്‍ അവസാനിച്ചത്. എന്നാല്‍ ജൂറിയില്‍ ഷൈജു ഖാലിദും കമ്മട്ടിപ്പാടത്തിന്റെ ഛായാഗ്രാഹകന്‍ മധു നീലകണ്ഠനും തമ്മില്‍ ശക്തമായ മത്സരമാണ് നടന്നത്. ഗപ്പിയുടെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനും ജൂറി മാര്‍ക്കില്‍ മേല്‍പ്പറഞ്ഞവര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി. ജൂറി മാര്‍ക്കിലെ നേരിയ മുന്‍തൂക്കവും ഓഡിയന്‍സ് പോളിലെ വന്‍ ഭൂരിപക്ഷവും അനുകൂലഘടകങ്ങളായി പ്രവര്‍ത്തിച്ചത് ഷൈജു ഖാലിദിന് സുരക്ഷിതമായ ഒന്നാം സ്ഥാനത്തെത്താന്‍ സഹായകമായി.

  English summary
  Cinema paradiso club Cine award 2016, Vinayakan bags best actor award.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X