ഡ്രഗ് പാര്‍ട്ടിയില്‍ താരങ്ങള്‍ സജീവം! നടിയുടെ അറസ്റ്റ് വിരല്‍ ചൂണ്ടുന്നത് വന്‍മാഫിയയിലേക്ക്!
സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന പല ഞെട്ടിപ്പിക്കുന്ന സംഭവങ്ങളും പുറത്തുവന്നത് അടുത്തിടെയാണ്. സിനിമാ വ്യവസായത്തെ തന്നെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൊച്ചിയില്‍ അടുത്തിടെ നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ സിനിമ സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായാണ് പല ഞെട്ടിപ്പിക്കുന്ന കഥകളും പുറത്തുവന്നത്. സുവര്‍ണ്ണപുരുഷനെന്ന സിനിമയിലും നിരവധി സീരിയലുകളിലും വേഷമിട്ട അശ്വതി ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ താരം കൊച്ചിയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.
അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായാണ് താരത്തെ അറസ്റ്റ് ചെയ്തത്. തൃക്കാക്കരയിലെ ഫ്‌ളാറ്റില്‍ വെച്ച് അതീവ രഹസ്യമായാണ് താരം മയക്കുമരുന്ന് പാര്‍ട്ടികളും വില്‍പനയും സംഘടിപ്പിച്ചിരുന്നത്. നേരത്തെ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് താരത്തെ അറസ്റ്റ് ചെയ്തത്. ബെംഗലുരുവില്‍ നിന്നുമാണ് നടിയും സംഘവും മയക്കുമരുന്ന് കൊച്ചിയിലേക്കെത്തിയത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം കാര്യങ്ങള്‍ വിശദമാക്കിയിരുന്നത്. അറസ്റ്റിന് പിന്നാലെയായി താരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടും അപ്രത്യക്ഷമായിട്ടുണ്ട്.

സെലിബ്രിറ്റികളടക്കമുള്ളവര്‍ മയക്കുമരുന്ന് കേസുകളില്‍ പെടുന്നത് സര്‍വ്വസാധാരണമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. യുവനടനും സംവിധായകനും ഉള്‍പ്പടെയുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. നടിയുടെ അറസ്റ്റിന് പിന്നിലെ കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ച് വരികയാണ്. സിനിമാമേഖലയിലെ ഇത്തരത്തിലെ സംഭവങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ അറസ്റ്റിന് പിന്നാലെയായി പുറത്തുവരുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്.


Click it and Unblock the Notifications











