twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോനെ വാ ഒരു പടം ചെയ്യാമെന്ന് പറഞ്ഞു, ആ സമയത്ത് അദ്ദേഹത്തിന് ക്രിട്ടിക്കലായിരുന്നു, അനുഭവം പറഞ്ഞ് അനീഷ് ലാല്‍

    By Midhun Raj
    |

    ട്രാഫിക്ക് എന്ന ശ്രദ്ധേയ ചിത്രമൊരുക്കി സിനിമാപ്രേമികളുടെ പ്രിയങ്കരനായ സംവിധായകനാണ് രാജേഷ് പിളള. വലിയ താരനിര അണിനിരന്ന ചിത്രം ശക്തമായ ഒരു പ്രമേയം പറഞ്ഞ് കൊണ്ടാണ് ഒരുക്കിയത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ രാജേഷ് പിളള ഒരുക്കിയ ചിത്രം മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട സിനിമ കൂടിയാണ്. ട്രാഫിക്കിന് ശേഷം ഇറങ്ങിയ മിലി, വേട്ട എന്നീ ചിത്രങ്ങളും സംവിധായകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വേട്ട റിലീസിങ്ങിനൊരുങ്ങുന്ന സമയത്തായിരുന്നു രാജേഷ് പിളളയുടെ വിയോഗം.

    ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    ക്രൈംത്രില്ലര്‍ ചിത്രമായ വേട്ട കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരുടെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം വേട്ടയില്‍ രാജേഷ് പിളളയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം ഛായാഗ്രാഹകന്‍ അനീഷ് ലാല്‍ പങ്കുവെച്ചിരുന്നു. മാസ്റ്റര്‍ ബിന്‍ യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയപ്പെട്ട സംവിധായകനെ കുറിച്ച് അനീഷ് ലാല്‍ മനസുതുറന്നത്.

    രാജേഷേട്ടന്‍ എറ്റവും ക്രിട്ടിക്കലായ സ്‌റ്റേജില്‍

    രാജേഷേട്ടന്‍ എറ്റവും ക്രിട്ടിക്കലായ സ്‌റ്റേജില്‍ നില്‍ക്കുന്ന സമയത്ത് ചെയ്ത ചിത്രമാണ് വേട്ടയെന്ന് ഛായാഗ്രാഹകന്‍ പറയുന്നു. ആ സമയത്ത് പുളളിക്ക് വയ്യായ്ക ഉണ്ടായിരുന്നു. ജന്മാപ്യാരി കഴിഞ്ഞ ശേഷമാണ് എന്നെ വിളിക്കുന്നത്. മോനെ നീ വാ നമുക്ക് ഒരു പടം ചെയ്യാമെന്ന് പറഞ്ഞു. ഒരുപക്ഷേ എന്‌റെ അവസാന പടമാകുമെന്ന് പറഞ്ഞു. രാജേഷേട്ടന്‍ തളര്‍ന്നിരിക്കുമ്പോള്‍ നമ്മള്‍ സിനിമയെ കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം പെട്ടെന്ന് ചാര്‍ജ്ജ് ആവും.

    പുളളിയ്ക്ക് എന്തെങ്കിലും വേദനയോ

    പുളളിയ്ക്ക് എന്തെങ്കിലും വേദനയോ അസ്വസ്ഥകളോ ഉണ്ടെങ്കില്‍ അത് മറന്നുപോവും. വേട്ടയില്‍ ശരിക്കും ഇത്രയും പ്രശ്‌നങ്ങളുണ്ടെങ്കിലും ഞാന്‍ എറ്റവും കൂടുതല്‍ ചിരിച്ച ഒരു സെറ്റായിരുന്നു. അത്രയും തമാശകളുളള ഒരു സെറ്റായിരുന്നു വേട്ടയെന്നും അനീഷ് പറഞ്ഞു. ഇത്രയും വേദനയ്ക്കിടെയിലും രാജേഷേട്ടന്‍ ഒരുപാട് ചിരിച്ചിട്ടുണ്ട് വേട്ടയില്‍. എല്ലാവരും ഒരു ഫാമിലി പോലെ വര്‍ക്ക് ചെയ്ത സിനിമയായിരുന്നു വേട്ട.

    ഡോക്ടര്‍ രാജേഷേട്ടനോട് പറഞ്ഞിരുന്നു

    ഡോക്ടര്‍ രാജേഷേട്ടനോട് പറഞ്ഞിരുന്നു അന്ന് സിനിമ ചെയ്യേണ്ടാ എന്ന്. എന്നാല്‍ പുളളിയുടെ പാഷന്‍ സിനിമയാണ്. പുളളിക്ക് ഈ സിനിമ എങ്ങനെയെങ്കിലും തീര്‍ക്കണം എന്നുണ്ടായിരുന്നു. സിനിമ ചെയ്യുമ്പോള്‍ വേദനകള്‍ എല്ലാം മറക്കും എന്ന ഒരു ചിന്തയിലാണ് ആ സിനിമ ചെയ്തത്. മദ്യാപാനമോ മറ്റ് ദുശീലങ്ങളോ ഒന്നും അദ്ദേഹത്തിനില്ലായിരുന്നു.

    വേട്ട പൂര്‍ത്തിയാക്കാന്‍ കൂടെയുണ്ടായിരുന്നു.

    വേട്ട പൂര്‍ത്തിയാക്കാന്‍ കൂടെയുണ്ടായിരുന്നു. എന്നാലും ആ സമയം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. വേട്ട കഴിയുമ്പോഴാണ് മരിക്കുന്നത്. വേട്ടയുടെ ഡിഎ ചെയ്ത ഒരു ഫൈനല്‍ വേര്‍ഷന്‍ രാജേഷട്ടന്‍ കണ്ടിട്ടില്ല. സെന്‍സര്‍ ചെയ്യാന്‍ കൊണ്ടുപോവുന്ന സമയത്ത് ചില സ്റ്റില്‍സ് കണ്ടപ്പോ അദ്ദേഹത്തിന് സന്തോഷമായി.
    ഇത് നല്ല രസമുണ്ടല്ലോ എന്നൊക്കെ പറഞ്ഞു.

    Recommended Video

    Thank you for inspiring many including me'; Manju Warrier on Nandu's Death | FilmiBeat Malayalam
    വേട്ടയുടെ ഫൈനല്‍ പ്രിവ്യ

    വേട്ടയുടെ ഫൈനല്‍ പ്രിവ്യ അദ്ദേഹം കണ്ടിരുന്നു. വേട്ട ക്യൂബിലേക്ക് ലോഡ് ചെയ്യാന്‍ ചെന്നെെയിലേക്ക് പോവുന്ന സമയം അദ്ദേഹം തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുക്കാന്‍ പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങള്‍ ട്രിവാന്‍ഡ്രത്തെത്തിയപ്പോള്‍ അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉടനെ ഞങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോ അദ്ദേഹത്തിന് കുറച്ച് ക്രിട്ടിക്കലായിരുന്നു. വേട്ട ഞങ്ങള്‍ക്ക് ഒരുമിച്ച് തിയ്യേറ്ററില്‍ കാണാനായില്ല, അനീഷ് ലാല്‍ പറഞ്ഞു.

    Read more about: rajesh pillai kunchacko boban
    English summary
    Cinematographer Anish Lal Opens Up The Struggle Of Rajesh Pillai During Vettah Filming
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X