അദ്ദേഹം ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല! ബി കുമാറിന് ആദരാഞ്ജലി നേര്‍ന്ന് താരങ്ങള്‍!
ചലച്ചിത്ര ലോകത്തെ തീരവേദനയിലാഴ്ത്തി മറ്റൊരു വിയോഗം കൂടി. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ക്യാമറമാനായ ബി കുമാര്‍ വിട വാങ്ങിയത്. താരങ്ങളും സിനിമാപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്ന് എത്തിയിട്ടുള്ളത്. തൃശ്ശൂരിലെ ജൂബിലി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എംഎ നസീറിന്റേതുള്‍പ്പടെ നിരവധി പരമ്പകളില്‍ ക്യാമറമാനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിലര്‍ വിട്ടുപോകുമ്പോള്‍ വല്ലാത്ത വേദനയാണ്. അദ്ദേഹം ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. എംഎ നസീറിന്റേതുള്‍പ്പടെ നിരവധി വര്‍ക്കുകള്‍ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുണ്ടെന്നും ആദിത്യന്‍ ജയന്‍ കുറിച്ചിട്ടുണ്ട്.
ക്യാമറാമാൻ ബി.കുമാർ അണ്ണൻ നമ്മളെ വിട്ടുപോയി. ഏറെ സങ്കടകരമായ വാർത്ത, മനസ്സിൽ ഒരുപാട് നന്മകളുള്ള എല്ലാവരോടും ചിരിച്ച് സ്നേഹത്തോടെ മാത്രം പെരുമാറുന്ന ഒരു നിഷ്കളങ്കനായ ഒരു വ്യക്തി... സംവിധായകന്റെ മനസ്സ് അറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു മികച്ച ക്യാമറാമാൻ. ബാഷ്പാഞ്ജലികൾ കുമാറണ്ണാ.... പ്രണാമം ഇതായിരുന്നു ആദിത്യന്‍ ജയന്‍റെ കുറിപ്പ്. സീരിയല്‍ താരമായ ദീപന്‍ മുരളിയും ബി കുമാറിനെക്കുറിച്ചുള്ള കുറിപ്പുമായി എത്തിയിട്ടുണ്ട്.

എന്റെ കരിയറിലെ ആദ്യ സീരിയൽ മഴവിൽ മനോരമയിൽ എ എം നസീർ സർ ഡയറക്റ്റ് ചെയ്ത പരിണയം സീരിയലിലൂടെ ആദ്യമായി എന്നെ ക്യാമറയിൽ അനുഗ്രഹിച്ചു കൈതന്ന പ്രിയ ക്യാമറമാൻ കുമാർ സർ ..... ആ സീരിയലിൽ ഞാൻ മരിക്കുന്ന ഷോട്ട് എടുത്തു കഴിഞ്ഞും കൈ തന്നു അനുഗ്രഹിച്ചു അദ്ദേഹം പറഞ്ഞു വലിയൊരു നായകൻ ആയി വരും , വളരെ സീനിയർ എന്നതിനുപരി നല്ലൊരു വ്യക്തിത്വത്തിനും കൂടി ഉടമയായിരുന്നു അദ്ദേഹം. അടുത്ത സമയത്ത് കണ്ടപ്പോളും ഒരുപാട് സന്തോഷം പങ്കിട്ടു, ഇതായിരുന്നു ദീപന്‍ മുരളിയുടെ കുറിപ്പ്.


Click it and Unblock the Notifications











