അച്ഛൻ വൈദ്യനാക്കാൻ ആഗ്രഹിച്ചു!! എംജെ രാധാകൃഷ്ണൻ സിനിമയ്ക്ക് മരുന്നെഴുതി
മൂന്ന് പതറ്റാണ്ടോളം നീളുന്ന സിനിമ ജീവിതം. 75 ഓളം സിനിമകൾ.. മലയാള സിനിമയ്ക്ക് ഒരു പിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഛായാഗ്രാഹകനാണ് എംജെ രാധാകൃഷ്ണൻ. കളിയാട്ടം, ദേശാടനം, കരുണം, തീർഥാടനം, നാല് പെണ്ണുങ്ങൾ , ഓള് എന്നിങ്ങനെ ക്ലാസിക് ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് അദ്ദേഹത്തിന്റെ പേരിൽ. അടൂർ, മുരളി നായർ, ഷാജി എൻ കരുൺ, ടി ചന്ദ്രൻ, ജയരാജ്, രഞ്ജിത്, മധുപാല്, ഡോ ബിജു എന്നിവരുടെ പ്രിയപ്പെട്ട ഛയാഗ്രാഹകന്മാരിൽ ഒരാളായിരുന്നു എം.ജെ . സ്വാഭാവിക വെളിച്ചത്തിന് പ്രധാന്യം നൽകി കൊണ്ടുള്ള വേറിട്ടതും വ്യത്യസ്തമായതുമായ ഛായാഗ്രാഹണ രീതിയായിരുന്നു ഇദ്ദേഹം സിനിമ പിന്തുടർന്നിരുന്നത്. സിനിമ കാണാൻ പോലും അവസര ലഭിക്കാത്ത ബാല്യകാലമായിരുന്നു എംജെയുടേത്. ഈ പയ്യൻ വളർന്നുവന്നപ്പോൾ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തത് മാജിക്കൽ ദൃശ്യങ്ങളായിരുന്നു.

കഷായങ്ങളുടേയും രസായനങ്ങളുടേയും അരിഷ്ടങ്ങളുടേയും ഗന്ധം നിലനിൽക്കുന്ന കുട്ടിക്കാലം. അച്ഛൻ ജനാർദ്ദനൻ വൈദ്യൻ. തന്നെ പോലെ മകനേയും വൈദ്യനാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അച്ഛനും മുന്നിൽവൈദ്യനാകാൻ ഇരുന്നു കൊടുത്തുവെങ്കിലും 20 വയസ്സിൽ ക്യാമറയുമായി സിനിമ ലോകത്തെത്തി. സിനിമയിൽ അറിയപ്പെടുന്ന ഛായാഗ്രഹകനായപ്പോഴും അച്ഛൻ പഠിപ്പിച്ച വൈദ്യ വിദ്യ മറന്നില്ലായിരുന്നു . രോഗം അറിഞ്ഞാൽ മരുന്ന് കുറിക്കാനറിയാം. അതറിയാവുന്ന സുഹൃത്തുക്കളിൽ ചിലർ മരുന്നു തേടിയെത്തിയത് രാധാകൃഷ്ണന്റെ അടുത്തായിരുന്നു.
ഏഴിലോ, എട്ടിലോ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ക്യാമറ ലഭിക്കുന്നത് . ഫോട്ടോ എടുക്കുന്നത് ഒരു ക്രൈസ് ആയി മാറുകയായിരുന്നു. കോളേജ് പഠനം പൂർത്തിയാക്കി വീട്ടിലിരുന്ന കാലത്താണ്, സഹോദരി ഭർത്താവിലൂടെ അദ്ദേഹത്തിന്റെ സുഹൃത്ത് ഇന്നസെന്റ് നിർമ്മിച്ച് മോഹൻ സംവിധാനം ചെയ്ത ഒരു നുണക്കഥയുടെ സെറ്റിൽ പോകാൻ അവസരം ലഭിക്കുന്നത്. അവിടെ വസന്ത് എന്ന ക്യാമറാമാന്‍ ഛായാഗ്രഹണം ചെയ്യുന്നത് നോക്കിനിന്നു. എന്‍.എല്‍. ബാലകൃഷ്ണനായിരുന്നു ചിത്രത്തിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍. അവിടെ സ്റ്റില്ലുകൾ എടുത്തു കൊണ്ടാണ് എംജെയുടെ സിനിമ ജീവിതം തുടങ്ങുന്നത്.പഞ്ചവടിപ്പാല'ത്തോടെ ഔദ്യോഗികമായി സ്റ്റിൽ ഫോട്ടോ സഹായിയായി. പിന്നീട് സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫാർ, ഛായാഗ്രഹകൻ എന്നിങ്ങനെ സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു.


Click it and Unblock the Notifications











