അഹാനയുടെ വിവാഹനിശ്ചയം കഴിഞ്ഞു? താനാരെയും വിവാഹം കഴിച്ചിട്ടില്ല, കൂട്ടുകാരിയാണെന്ന് ഛായാഗ്രാഹകൻ നിമിഷ് രവി
നടി അഹാന കൃഷ്ണയുടെ അനിയത്തിയും വ്‌ളോഗറുമായ ദിയ കൃഷ്ണയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ താരവിവാഹം വലിയ വാര്‍ത്തയാവുകയും ചെയ്തു. അതേ സമയം ദിയയെക്കാളും വിവാഹത്തില്‍ തിളങ്ങിയത് സഹോദരിമാരാണെന്നാണ് പൊതുവേയുള്ള കമന്റ്.
ദിയയുടെ സാരിയെക്കാളും അഹാനയുടെ സാരിയും ആഭരണങ്ങളുമാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടപ്പെട്ടത്. മാത്രമല്ല വധുവിനെ പോലെ തോന്നിയത് അഹാനയാണെന്നും കമന്റുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അഹാനയുടെ വിവാഹക്കാര്യം കൂടി ഇതിനിടയില്‍ ചര്‍ച്ചയായി. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ചില ചിത്രങ്ങളാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയത്.

ഇതില്‍ വ്യക്തത വരുത്തി ഛായാഗ്രാഹകന്‍ നിമിഷ് രവി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറി വൈറലാവുകയാണ്. അഹാനയും നിമിഷും വിവാഹിതരായി എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. വിവാഹവേഷത്തില്‍ ഇരുവരും നില്‍ക്കുന്നതിന് സമാനമായ രീതിയിലുള്ള ഫോട്ടോസാണ് പ്രചരിച്ചത്. ഒടുവില്‍ തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് അറിയിച്ചാണ് താരം എത്തിയത്.
ദിയയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അഹാനയുടെയും സുഹൃത്തുക്കളുടെയും കൂടെയുള്ള ചിത്രങ്ങള്‍ നിമിഷ് പങ്കുവെച്ചിരുന്നു. പിന്നാലെ നിമിഷിന് വിവാഹാശംസകള്‍ നേര്‍ന്ന് കൊണ്ട് ഒരുപാട് മെസേജുകളും വരാന്‍ തുടങ്ങി. തന്റെ ചിത്രം അത്തരത്തില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്ന് മനസിലായതോടെ ഇതില്‍ വിശദീകരണവുമായി നിമിഷ് രംഗത്ത് വന്നു.
'എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായിട്ടും വിവാഹനിശ്ചയവും നടത്തിയിട്ടില്ല. ഇതെന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു...' എന്നും നിമിഷ് പറയുന്നു.
ചെറുപ്പം മുതല്‍ വളരെ അടുത്ത സുഹൃത്തുക്കളാണ് നിമിഷും അഹാനയും. ഇരുവരും ഒരുമിച്ച് ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. ഇതൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റുമാണ്. അങ്ങനെ തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുകയാണ്.

അഹാന നായികയായിട്ടെത്തിയ ലൂക്ക എന്ന സിനിമുടെ ഛായാഗ്രാഹകനും നിമിഷ് ആയിരുന്നു. ഇതിന് പുറമേ മമ്മൂട്ടിയുടെ റോഷാക്ക്, ദുല്‍ഖറിന്റെ കുറുപ്പ്, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെയും ഛായാഗ്രാഹകന്‍ നിമിഷായിരുന്നു.
സെപ്റ്റംബര്‍ അഞ്ചിനായിരുന്നു അഹാന കൃഷ്ണയുടെ അനിയത്തി ദിയ കൃഷ്ണ വിവാഹിതയാവുന്നത്. ഏറെ കാലം ദിയയുടെ സുഹൃത്തായിരുന്ന അശ്വിന്‍ ഗണേശായിരുന്നു വരന്‍. ഇരുവരും ആഗ്രഹിച്ചത് പോലെ വളരെ ലളിതമായിട്ടാണ് താരവിവാഹം നടത്തിയത്. താരകുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലൂടെയാണ് ഇരുവരും കല്യാണം കഴിച്ചത്.
വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം യൂട്യൂബ് ചാനലിലൂടെ വിവാഹത്തിന്റെ വിശേഷങ്ങളെല്ലാം കോര്‍ത്തിണക്കിയ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. അവിടെയും മൂത്തസഹോദരി അഹാനയുടെ പ്രവൃത്തികളാണ് കൈയ്യടി നേടിയത്. ഒരു ചേച്ചി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ നോക്കി കണ്ട് ചെയ്യാന്‍ അഹാനയ്ക്ക് സാധിച്ചുവെന്നാണ് പൊതുവേയുള്ള അഭിപ്രായം.


Click it and Unblock the Notifications