»   » മേക്കപ്പ് വിയര്‍ത്ത് പോകും, ലാലിന് വേണ്ടി ഒരുക്കിയ കാരവന്‍

മേക്കപ്പ് വിയര്‍ത്ത് പോകും, ലാലിന് വേണ്ടി ഒരുക്കിയ കാരവന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാ ലൊക്കേഷനുകളില്‍ കാരവന്‍ നിര്‍ബന്ധമാണ്. എന്നാല്‍ കാരവന്‍ സിനിമാക്കാര്‍ക്കടിയില്‍ നിര്‍ബന്ധമാക്കിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. 2005-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ഉടയോന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി കാരവന്‍ ഉപയോഗിച്ച് തുടങ്ങിയത്.

പ്രേക്ഷകരെ പേടിച്ചിട്ടാണ് മമ്മൂട്ടിയെ മാറ്റിയത്,പക്ഷേ ലാല്‍ സംവിധായകനെ ഞെട്ടിച്ചു!!

പൊള്ളാച്ചിയിലെ ചിത്രീകരണത്തിന് വേണ്ടി മിലിട്ടറിയില്‍ നിന്ന് കൊണ്ടുവന്ന ജീപ്പ് പണിപറ്റിച്ചതാണ് സിനിമക്കാര്‍ക്കിടയില്‍ കാരവന്‍ കൊണ്ടുവരാന്‍ കാരണം. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

ചിത്രീകരണം പൊള്ളാച്ചിയില്‍

2005ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉടയോന്‍. ചിത്രത്തിന് വേണ്ടി മിലിട്ടറില്‍ നിന്ന് കുറഞ്ഞ വിലക്ക് ജീപ്പെടുത്തു. അതിന്റെ പെട്രോള്‍ ടാങ്ക് പൊളിഞ്ഞതായിരുന്നു. കാനില്‍ പെട്രോള്‍ ശേഖരിച്ച്, അതില്‍ നിന്ന് ട്യൂബ് ഘടിപ്പിച്ചാണ് ജീപ്പ് ഓടിച്ചുക്കൊണ്ടിരുന്നത്.

ചിത്രീകരണം തടസ്സപ്പെട്ടു

ട്യൂബ് ഇടയ്ക്കിടെ നിന്ന് പോകുന്നതുക്കൊണ്ട് റിപ്പയര്‍ ചെയ്യാന്‍ കയറ്റും. അതോടെ ചിത്രീകരണവും തടസ്സപ്പെട്ടുക്കൊണ്ടിരിക്കും.

മോഹന്‍ലാലിന്റെ മേക്കപ്പ്

പൊള്ളാച്ചിയിലെ ചുട്ടുപൊള്ളുന്ന വെയിലത്ത് മോഹന്‍ലാല്‍ അണിഞ്ഞ പ്രത്യേക മേക്കപ്പ് വിയര്‍ക്കും. പിന്നീട് വീണ്ടും മേക്കപ്പ് ചെയ്യേണ്ടി വരും. അങ്ങനെയാണ് ടെമ്പോ വാനില്‍ വിയര്‍ക്കാതിരിക്കാനുള്ള ഒരു റൂം ഉണ്ടാക്കിയെടുത്ത് അതില്‍ എസിയും ഫിറ്റ് ചെയ്തു. ബാത്ത് റൂം സൗകര്യങ്ങളും ഏര്‍പ്പെടുത്തി.

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി

എന്തായാലും സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി മാത്രമുണ്ടാക്കിയ സൗകര്യമാണ് ഇപ്പോഴത്തെ സിനിമാക്കാര്‍ക്കിടയിലെ കാരവന്‍. ഉടയോന്റെ ലൊക്കേഷനില്‍ വന്ന സംവിധായകന്‍ ജോഷി തന്റെ അടുത്ത ചിത്രത്തില്‍ കാരവന്‍ ഉപയോഗിച്ചതായും രാമചന്ദ്രബാബു പറയുന്നു.

English summary
Cinematographer Ramachandra Babu about Udayon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam